Your Image Description Your Image Description

ഖത്തറിന്‍റെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ഖത്തറിന്‍റെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത തീവ്രതയിൽ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ, അൽഖോർ, വക്ര തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കാലത്ത് വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ, കഹ്‌റാമ, സോഷ്യൽ മീഡിയ വഴി അവശ്യ സുരക്ഷാ നിർദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കാനും കഹ്‌റാമ അഭ്യർഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *