Your Image Description Your Image Description

വാഹന ലോകം പിടിച്ചടക്കാൻ രണ്ടും കല്പിച്ചിറങ്ങാൻ മാരുതി സുസുക്കി തീരുമാനിച്ചു കഴിഞ്ഞു , അതനുസരിച്ചു വാ​ഹ​ന​പ്രേ​മി​ക​ൾ​ക്ക്​ ​എ​സ്.​യു.​വി​ക​ളോ​ടു​ള്ള​ ​ഇ​ഷ്ടം​ ​കു​തി​ച്ചു​യ​രു​ന്ന​ത് ​ക​ണ​ക്കി​ലെ​ടു​ത്ത് ​പു​ത്ത​ൻ​ ​എ​സ്.​യു.​വി​ ​പു​റ​ത്തി​റ​ക്കാ​ൻ​ ​ഒ​രുങ്ങുകയാണ്​ ​മാ​രു​തി​ ​സു​സു​ക്കി.​ ​

ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കാ​ർ​ ​നി​‌​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​മാ​രു​തി​ ​സു​സു​ക്കി​ ​ഈ​ ​വ​ർ​ഷം​ ​ത​ന്നെ​ ​പു​തി​യ​ ​മോ​ഡ​ൽ​ ​എ​സ്.​യു.​വി​ ​പു​റ​ത്തി​റ​ക്കു​മെ​ന്നാണ് ​ചെ​യ​ർ​മാ​ൻ​ ​ആ​ർ.​സി​ ​ഭാ​ർ​​​ഗ​വ​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ത്തോ​ട് ​വെ​ളി​പ്പെ​ടു​ത്തിയത് .​ ​

മാ​രു​തി​ ​സു​സു​ക്കി​യു​ടെ​ ​ആ​ദ്യ​ ​ഇ​ല​ക്ട്രി​ക് ​എ​സ്.​യു.​വി​ ​മോ​ഡ​ലാ​യ​ ​ഇ​-​വി​റ്റാ​ര​ ​സെ​പ്തം​ബ​ർ​ ​മു​ത​ൽ​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.​ ​ഈ​ ​വ​ർ​ഷം​ 70,000​ ​യൂ​ണി​റ്റ് ​പു​റ​ത്തി​റ​ക്കു​ന്ന​ ​ഈ​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഏ​റി​യ​പ​ങ്കും​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​യ​റ്റു​മ​തി​ ​ചെ​യ്യാ​നു​ള്ള​താ​ണ്.​ ​ബ്രെ​സ,​ ​​​ഗ്രാ​ൻ​ഡ് ​വി​റ്റാ​ര,​ ​ഫ്രോ​ങ്ക്സ്,​ ​ജി​മ്നി​ ​എ​ന്നി​വ​യാ​ണ് ​മാ​രു​തി​ ​സു​സു​ക്കി​യു​ടെ​ ​മ​റ്റ് ​എ​സ്.​യു.​വി​ക​ൾ.

പുതിയ എസ്.യു.വി 5 സീറ്റർ മിഡ്സൈസ് ആണ് , അടുത്ത മാസം തന്നെ പുറത്തിറങ്ങും , അരീന ഡീലർഷിപ്പ് വഴിയായിരിക്കും വാഹന പ്രേമികൾക്ക് ലഭിക്കുക . ഹ്യുണ്ടായി ക്രെറ്റ പോലുള്ള മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ കഴിയുന്ന വാഹനത്തിന് 11 മുതൽ 16 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില കണക്കാക്കുന്നത്.

ടെസ്റ്റ് മോഡലിന്റെ രൂപം ഇ വിറ്റാരയിൽ നിന്ന് പ്രചോദനം കൊണ്ടതാണെന്ന് തോന്നിപ്പിക്കും. കുത്തനെയുള്ള ഗ്രിൽ, സ്ലീക്ക് എൽ.ഇ.ഡി ഹെഡ് ലാമ്പുകൾ, ബംപറിൽ സ്ഥാപിച്ച എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ എന്നിയാണ് ഡിസൈൻ ഹൈലൈറ്റ്.

ഇ​ന്ത്യ​യി​ലെ​ ​ഇ​ല​ക്ട്രി​ക് ​കാ​റു​ക​ൾ​ ​വി​ല​കൂ​ടി​യ​താ​ണെ​ന്നും​ ​അ​തി​ന് ​കാ​ര​ണം​ ​ബാ​റ്റ​റി​ ​ഉ​ൾ​പ്പെ​ടെ​ ​ഇ​ല്ക്ട്രി​ക് ​വാ​ഹ​ന​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​വ​ ​ഇ​ന്ത്യ​യി​ൽ​ ​ഉ​ത്പാ​ദി​പ്പി​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ബാ​റ്റ​റി​യും​ ​മ​റ്റ് ​പ​ല​ ​പാ​ർ​ട്സു​ക​ളും​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യേ​ണ്ടി​ ​വ​രു​ന്ന​താ​ണ് ​നി​ർ​മ്മാ​ണ​ ​ചെ​ല​വ് ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം,​ ​ഇ​ന്ത്യ​ക്കാ​ർ​ക്ക് ​എ​സ്.​യു.​വി​ക​ളോ​ട് ​ഭ്ര​മ​മാ​ണെ​ന്ന​ത് ​തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്നും​ ​ഇ​ന്ത്യ​യി​ലെ​ ​ചെ​റു​കാ​ർ​ ​വി​പ​ണി​ക്ക് ​ടാ​ക്സ് ​കു​റ​ച്ചും​ ​മ​റ്റും​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ജ​പ്പാ​നി​ലേ​ത് ​പോ​ലെ​ ​ഇ​ന്ത്യ​യി​ലും​ ​ഹൈ​ബ്രി​ഡ് ​കാ​റു​ക​ൾ​ ​ആ​വ​ശ്യ​മു​ണ്ടെ​ന്നും​ ​മാ​രു​തു​ ​സു​സു​ക്കി​ ​അ​ത്ത​രം​ ​കാ​റു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​വും​ ​ഉ​ന്നം​ ​വ​യ്ക്കു​ന്നു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *