Your Image Description Your Image Description

ബെംഗളൂരു: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ പ്രഖ്യാപനമുള്ളത്. 2017ലും സിദ്ധരാമയ്യ സര്‍ക്കാര്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകായിരുന്നു.

കന്നഡ സിനിമാ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനം സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം തുടങ്ങാനും തീരുമാനിച്ചു. കന്നഡ സിനിമകള്‍ക്ക് നിലവിലെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന പരാതി സിനിമാ മേലയില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. രക്ഷിത് ഷെട്ടി, റിഷഭ് ഷെട്ടി ഉള്‍പ്പെടെയുള്ളവര്‍ ഈ പരാതി ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കന്നഡ സിനിമകള്‍ക്കായി ഒടിടി എന്ന ആശയം സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ചത്.

കന്നഡ സിനിമകളുടെ ഡിജിറ്റല്‍, ഡിജിറ്റല്‍ ഇതര ആര്‍ക്കെയ്വ്‌സ് സൃഷ്ടിക്കുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചു. സിനിമയ്ക്ക് വ്യവസായ പദവി നല്‍കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. വ്യവസായ പദവി ലഭിക്കുന്നതു വഴി സംസ്ഥാനത്തിന്റെ വ്യാവസായിക നയത്തിന് കീഴിലുള്ള പ്രയോജനങ്ങള്‍ നേടാന്‍ സാധിക്കും. കര്‍ണാടക ഫിലിം അക്കാദമിയുടെ രണ്ടര ഏക്കര്‍ സ്ഥലത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ മള്‍ട്ടിപ്ലക്‌സ് സമുച്ചയം നിര്‍മിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *