Your Image Description Your Image Description

കോട്ടയം; ടി.വി.യിലും ഫോണിലുമെല്ലാം പരസ്യങ്ങൾ കൊടുത്തു മടുത്തോ? എങ്കിലിതാ ഹോളോഗ്രാഫിക് ഫാൻ ഒന്ന് കണ്ടുനോക്കൂ. ത്രീ-ഡി ചിത്രങ്ങൾ വർണശോഭയിൽ പ്രദർശിപ്പിക്കുന്ന ഈ ഫാൻ നാഗമ്പടത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പവലിയൻ സന്ദർശിക്കുന്ന ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. വളരെ കുറഞ്ഞ വൈദ്യുതിയാൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് ഹോളോഗ്രാം ഫാൻ.

ഒരു ഹോളോഗ്രാം ഫാനിന്റെ ഫാൻ ബ്ലേഡുകൾ വേഗത്തിൽ കറങ്ങുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്ലേഡുകൾ കറങ്ങുമ്പോൾ അവ ഒരു പെർസിസ്റ്റൻസ് ഓഫ് വിഷൻ ഇഫക്റ്റ് സൃഷ്ടിക്കുന്നു. ഇത് മനുഷ്യന്റെ കണ്ണിന് തുടർച്ചയായ ഒരു ചിത്രം ഗ്രഹിക്കാൻ അനുവദിക്കുന്നു.
വിദേശത്ത് സജീവമായി കണ്ടുവരുന്ന ഈ ഫാൻ ഇന്ത്യയിൽ പ്രചാരത്തിലാക്കുന്ന കമ്പനികളിലൊന്നാണ് ആൻ ഗ്രൂപ്പ്.

Leave a Reply

Your email address will not be published. Required fields are marked *