Your Image Description Your Image Description

തിരുവനന്തപുരം : ഭീകരവാദത്തിനെതിരെ ജാതി മത ഭേതമന്യേ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കെ കെ ശൈലജ. രാമചന്ദ്രൻ്റെ മകളുടെ പ്രതികരണം മാതൃകാപരം.ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബത്തെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

കെ.കെ.ശൈലജയുടെ പ്രതികരണം…

മതതീവ്രവാദത്തെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഭീകരവാദ പ്രസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തുന്ന സംഭവങ്ങൾ പുതുതല്ല. മതത്തിൻ്റെ പേരിൽ ശത്രുത സൃഷ്ടിച്ച് ആക്രമിക്കുന്ന രീതിയാണ് അപകടകരം.

എല്ലാ മതത്തിലുമുള്ള മനുഷ്യസ്നേഹികൾ ഒരുമിച്ച് ചേർന്ന് ഭീകരവാദത്തെ എതിർക്കണം. സാധാരണയായി ബൈസരൺ താഴ്‌വരയിൽ കനത്ത സുരക്ഷാ സന്നാഹം ഉണ്ടാകുന്നതാണ്.
കുറവു വന്നതെങ്ങനെ എന്നതും പരിശോധിക്കണം. ദുരന്തമുഖത്ത് രാമചന്ദ്രൻ്റെ മകൾ ആരതി കാണിച്ച ധൈര്യവും പക്വതയും ആശ്വാസമുളവാക്കുന്നതാണ്. ഇന്ത്യക്ക് ഒരു ആത്മാവുണ്ടെങ്കിൽ അത് ഈ പെൺകുട്ടിയാണ് എന്ന് ചിലർ കുറിച്ചത് അന്വർത്ഥമായി. മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ നമുക്ക് ഒരുമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *