മാർക്കോ സിനിമ കാണാനുള്ള മനശക്തി ഇല്ലെന്ന് മെറിൻ ഫിലിപ്പ്. സൂക്ഷ്മ ദർശിനി ഫാമിലി ഓഡിയൻസിന് ക്ലിക്ക് ആയത് കൊണ്ടാണ് ഹിറ്റായതെന്നും ഒരു മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മെറിൻ പറഞ്ഞു. സൂക്ഷ്മ ദർശിനി എന്ന സിനിമയിലെ അഭിനേതാക്കൾ നസ്രിയയും ബേസിലും ആണ്. അവിടെ തന്നെ സിനിമ വലിയ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. ഇനി ആ സിനിമ ഹിറ്റായില്ലെങ്കിൽ അവരുടെ സ്റ്റാർഡത്തെ ബാധിക്കും. അങ്ങനെ ആലോചിക്കുമ്പോൾ അത്തരം ഒരു പ്രഷറിലാണ് സിനിമ റിലീസായി ഹിറ്റാകുന്നത്.
കേരളത്തിൽ ഫാമിലി കൂടുതൽ ഉള്ളതുകൊണ്ട് അത്രയും പ്രേക്ഷകർ ആ സിനിമ കണ്ടു. ഇപ്പോഴും മാർക്കോ കാണാനുള്ള മനശക്തി എനിക്ക് ഇതുവരെ ആയിട്ടില്ല. ടെക്‌നിക്കലി ആണെങ്കിലും മേക്കിങ് ആണെങ്കിലും ടോപ് ആയി നിൽക്കുന്ന സിനിമയാണതെന്ന് മെറിൻ ഫിലിപ്പ് പറഞ്ഞു.
ഉണ്ണിമുകുന്ദൻ നായകനായ മാര്‍ക്കോയുടെ നിർമ്മാണം നിർവഹിച്ചത് ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. ചിത്രത്തില്‍ നായകൻ ഉണ്ണി മുകുന്ദനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തിയത് ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരാണ്.