Your Image Description Your Image Description

ആപ്പിൾ മാക്ബുക്ക് എയർ M4 അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിലും ആ​ഗോള വിപണികളിലും ഈ ജനപ്രിയ ലാപ്ടോപ്പിന്റെ വില കുറച്ചിട്ടുണ്ട്. സ്കൈ ബ്ലൂ എന്ന പുതിയ നിറവുമായാണ് മാക്ബുക്ക് എയർ M4 എത്തിയിരിക്കുന്നത്. 13 ഇഞ്ച്, 15 ഇഞ്ച് വേരിയന്റുകളിൽ M4 സ്വന്തമാക്കാൻ സാധിക്കും.

ഏറ്റവും പുതിയ എം4 ചിപ്പാണ് ഇതിൽ ഉള്ളത്. സൂപ്പർ റെറ്റിന ഡിസ്പ്ലേ ഗുണനിലവാരത്തിൽ മികച്ച ദൃശ്യാനുഭവവും നൽകും.18 മണിക്കൂർ ബാറ്ററി കപ്പാസിറ്റി, 12 മെ​ഗാപിക്സൽ സെന്റർ സ്റ്റേജ് ക്യാമറ, ആപ്പിൾ ഇന്റലിജൻസിന്റെ പിന്തുണ, ഡിസ്പ്ലേ മികച്ചതാക്കാനുള്ള സാങ്കേതികവിദ്യ, വൈ ഫൈ 6E, ബ്ലൂടൂത്ത് 5.3, 3.5 എം.എം. ഓഡിയോ ജാക്ക് എന്നിവയുമുണ്ട്. 13 ഇഞ്ച് മാക്ബുക്ക് എയർ വേരിയന്റിൽ 53.8Wh ലിഥിയം-പോളിമെർ ബാറ്ററിയാണുള്ളത്. 70W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ചെയ്യും.

എന്നാൽ ഈ ബേസ് വേരിയന്റിനൊപ്പം 30W യു.എസ്.ബി ടൈപ്-സി പവർ അഡാപ്റ്ററാണ് ലഭിക്കുക. 15 ഇഞ്ച് വേരിയന്റിൽ 66.5Wh ബാറ്ററിയാണുള്ളത്. 16GB + 256GB സ്റ്റോറേജുള്ള 13 ഇഞ്ച് ബേസ് വേരിയന്റിന് ഇന്ത്യയിൽ 99,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 16GB + 256GB 15 ഇഞ്ച് വേരിയന്റിന് 1,24,900 രൂപയാണ് വില. മാർച്ച് 12-ന് മാക്ബുക്ക് എയർ M4 ഇന്ത്യയിൽ വിൽപന ആരംഭിക്കും. മിഡ് നൈറ്റ്, സിൽവർ, സ്കൈ ബ്ലൂ, സ്റ്റാർ ലൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *