Your Image Description Your Image Description

അബുദാബി: ഉയർന്ന താപനിലയുടെ ആഘാതം നിരീക്ഷിക്കാൻ വേനലിൽ പറക്കും ടാക്സികളുടെ പരീക്ഷണ പറക്കൽ സംഘടിപ്പിക്കും. ചൂടുള്ള കാലാവസ്ഥയില്‍ പറക്കും ടാക്സികളുടെ ക്യാബിനിലും വിമാനത്തിലും താപനിലയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാനാണിതെന്ന് നിര്‍മ്മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷന്‍ പറഞ്ഞു.

അതേസമയം വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ സുരക്ഷാ വിലയിരുത്തലെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ സിഇഒ ആ​ദം ഗോ​ൾ​ഡ്​​സ്​​റ്റെ​യ്​​ൻ പ​റ​ഞ്ഞു. പരീക്ഷണ പറക്കല്‍ നടത്തുന്നത് പരിമിതമായ യാത്രക്കാരുമായാണ്.

ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ വി​മാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ത്ര​ത്തോ​ളം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന്​ പ​രി​ശോ​ധി​ക്കു​ന്ന​തി​ലാ​ണ്​ ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ക്കുന്നത്. പ​ക​ൽ സ​മ​യം താ​പ​നി​ല 110 ഡി​ഗ്രി​ക്ക്​ മു​ക​ളി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​കാ​ലാ​വ​സ്ഥ​യി​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ മി​ഡ്​​നൈ​റ്റ്​ എ​യ​ർ​ക്ര​ഫ്​​റ്റു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *