Your Image Description Your Image Description

പാ​റ​ശാ​ല : കേ​ര​ള​ത്തി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തിയ രണ്ടുപേർ അറസ്റ്റിൽ. ച​ക്ക​ര പ്ര​വീ​ണ്‍ എ​ന്ന് വി​ളി​ക്കു​ന്ന പ്ര​വീ​ൺ (38), പെരിങ്ങമല സ്വദേശി അഭിഷേക് (38) എന്നിവരെ യാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

2009 മു​ത​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് ലോ​റി​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ സ്പി​രി​റ്റ് ക​ട​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പ്രവീൺ.ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഉ​ള്‍​വ​ന മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന് കേ​ര​ള ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗോ​ഡൗ​ണു​ക​ളി​ല്‍ ഇ​റ​ക്കി കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് വി​ത​ര​ണം ചെയ്യും.

ഇ​യാ​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി​യ​തും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും ഗു​ണ്ട​യു​മാ​യ ശാ​ന്തി​ഭൂ​ഷ​നെ ക​ഴി​ഞ്ഞ മാ​സം പ​ത്ത​ര കി​ലോ ക​ഞ്ചാ​വു​മാ​യി ആ​റാ​ലും​മൂ​ട് വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് പ്ര​വീ​ണിനെയും അഭിഷേ കിനെയും കുറിച്ചുള്ള വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇവരെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *