Your Image Description Your Image Description

ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് കഴിഞ്ഞ ദിവസമാണ് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെയാണ് സ്മിത്ത് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ക്രിക്കറ്റ് ആരാധകരെ ഏറെ ഞെട്ടിച്ച ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. ഇപ്പോഴിതാ ഇത് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മത്സര ശേഷം ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ വിരാട് കോഹ്‌ലി സ്മിത്തിന് കൈ കൊടുത്തശേഷം കുറച്ചധികം സംസാരിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സ്മിത്ത് വിരമിക്കുന്ന കാര്യം കോഹ്‌ലി നേരത്തെ തന്നെ അറിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നത്.

അതേസമയം ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി 170 മത്സരങ്ങൾ കളിച്ച താരമാണ് സ്മിത്ത്. ഇതിൽ നിന്ന് 5,800 റൺസ് താരം സ്വന്തമാക്കി. 2015, 2023 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ സ്മിത്ത് അം​ഗമായിരുന്നു. 64 ഏകദിനങ്ങളിൽ സ്മിത്ത് ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *