Your Image Description Your Image Description

ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയിലെ മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന്റെ തുടർപ്രവർത്തനമായ രണ്ടാംഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. ടാഗ്‌സ് ഫോറത്തിന്റെ സാങ്കേതിക പിന്തുണയോടെ

ആദ്യ ഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് ചേർത്തല എസ്എൻ കോളേജ് എൻ.എസ്.എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നേരത്തേ നടന്നിരുന്നു. ഇതിന്റെ രണ്ടാംഘട്ടം മാർച്ച് 6,7,8 തീയതികളിൽ ഗവ. കോളേജ് അമ്പലപ്പുഴ യുടെയും എസ് എൻ കോളേജ് ചേർത്തലയിലെയും എൻഎസ്എസ് വോളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്. വേമ്പനാട് കായലിൽ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ ബ്രാൻഡുകൾ തിരിച്ചറിയലാണ് ഓഡിറ്റിംഗ് പ്രവർത്തനത്തിന്റെ പ്രധാന ഭാഗം. കൂടാതെ, പ്ലാസ്റ്റിക് ഉൽപ്പാദനം, ഉപഭോഗം, ഉപേക്ഷിക്കൽ എന്നീ ഘട്ടങ്ങൾ വിലയിരുത്തുകയും ദീർഘകാല പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് പഠനത്തിന്റെ ലക്ഷ്യം. എക്സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റഎസ്പോണ്‍സിബിലിറ്റി പ്രാബല്യത്തിൽ വരുത്തുന്നതിനും മാലിന്യ കുറയ്ക്കൽ മാർഗങ്ങൾ ആവിഷ്കരിക്കുന്നതിനും പഠനം സഹായകരമാകും. ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, അമ്പലപ്പുഴ ഗവ. കോളേജ്, ചേർത്തല എസ്.എൻ കോളേജ്, ടാഗ് സപ്പോർട്ട് ഫോറം, ആലപ്പുഴ നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
ഓഡിറ്റിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളിൽ പ്രദർശനങ്ങളും കലാത്മക ഇൻസ്റ്റലേഷനുകളും ഒരുക്കും. ടൂറിസം മേഖലയിലും വ്യാപാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിക്കും. ചടങ്ങില്‍
ആലപ്പുഴ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം.ആർ പ്രേം, എ.എസ് കവിത, നസീർ പുന്നക്കൽ, ആരോഗ്യ വിഭാഗം ജെ.എച്ച്.ഐമാർ, അമ്പലപ്പുഴ ഗവ. കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.പി ഐശ്വര്യ, ടാഗ്‌സ് ഫോറം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *