Your Image Description Your Image Description

ഇ​ടു​ക്കി: ല​ഹ​രി പാ​ര്‍​ട്ടി പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ആ​ക്ര​മ​ണം.സം​ഭ​വ​ത്തി​ല്‍ ഏ​ഴു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്രതികളുടെ ആക്രമണത്തിൽ നാ​ലു പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ബു​ധ​നാ​ഴ്ച രാ​ത്രി ക​ട്ട​പ്പ​ന ക​ല്യാ​ണ​ത്ത​ണ്ട് എ​കെ​ജി പ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. വാ​ഴ​വ​ര പാ​റ​യ്ക്ക​ല്‍ ന​ന്ദു സ​ണ്ണി (26), ക​ട്ട​പ്പ​ന ഗോ​ഡൗ​ണ്‍ ഭാ​ഗം പൂ​വ​ത്തും​മൂ​ട്ടി​ല്‍ ശ്രീ​ജി​ത് ശ​ശി(22), വാ​ഴ​വ​ര പു​തു​ശേ​രി​കു​ടി​യി​ല്‍ അ​ജി​ത് സു​രേ​ന്ദ്ര​ന്‍ (29), വാ​ഴ​വ​ര നി​ര്‍​മ​ലാ സി​റ്റി വി​രി​പ്പി​ല്‍ വി​ഷ്ണു സു​കു (25), മു​ള​ക​ര മേ​ട് പൂ​വ​ത്തും​മൂ​ട്ടി​ല്‍ ഷി​ബി​ന്‍ ശ​ശി (26), സ​ഹോ​ദ​ര​ന്‍ ഷി​ജ​ന്‍ (24), വാ​ഴ​വ​ര നി​ര്‍​മ​ലാ സി​റ്റി വി​രി​പ്പ​ല്‍ വി​നീ​ഷ് (25) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ര​ണ്ടു പേ​ര്‍ മ​ഫ്തി​യി​ലും ര​ണ്ടു പേ​ര്‍ യൂ​ണി​ഫോ​മി​ലു​മാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തു​മ്പോ​ള്‍ വീ​ടു കേ​ന്ദ്രീ​ക​രി​ച്ച് ഉ​ച്ച​ത്തി​ല്‍ പാ​ട്ടു വ​ച്ച് ല​ഹ​രി പാ​ര്‍​ട്ടി ന​ട​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​വ​ര്‍​ക്കു നേ​രെ യു​വാ​ക്ക​ള്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *