Your Image Description Your Image Description

കൊല്ലം : ഭൂസംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും കൊല്ലം @ 75 മേളയില്‍ എത്തിയാല്‍ പരിഹാരമാവും. ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനം, പ്രയോജനങ്ങള്‍ എന്നിവയെ കുറിച്ച് മനസ്സിലാക്കി നല്‍കുകയാണ് പ്രധാന ലക്ഷ്യം. ഡിജിറ്റല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന ആര്‍.ഇ.റ്റി.എസ്സ്, ആര്‍.റ്റി.കെ തുടങ്ങിയ ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നു.

എന്റെ ഭൂമി പോര്‍ട്ടല്‍ എങ്ങനെ ഉപയോഗിക്കണമെന്ന് വീഡിയോ രൂപത്തിലും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.പരമ്പരാഗതയില്‍ നിന്നും ഡിജിറ്റല്‍ ലാന്‍ഡ് സര്‍വ്വേയിലേക്ക് വരുമ്പോള്‍ ഉള്ള പ്രയോജനങ്ങളെ പറ്റി, ഡിജിറ്റല്‍ സര്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നുള്ള പിന്തുണ, നൂതന സര്‍വ്വേ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ഏറ്റവും കൃത്യതയോടെയുള്ള ഡിജിറ്റല്‍ സര്‍വേ, എന്റെ ഭൂമി ഹോട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ക്യൂആര്‍ കോഡ്, ഭൂമി അളക്കുന്നതിനായി സര്‍വ്വേ ഉദ്യോഗസ്ഥര്‍ നമ്മുടെ വില്ലേജിലേക്ക് വരുമ്പോഴുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയ വിഷയത്തെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളും വിശദവിവരങ്ങളും സ്റ്റോളില്‍ നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *