Your Image Description Your Image Description

കേരളത്തിൽ ചൂട് കൂടിവരുന്ന സമയമാണ്. പകലായാലും രാത്രിയിലായാലും എസിയോ ഫാനോ ഇല്ലാതെ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. എന്നാൽ, കറന്റ് ബിൽ വരുമ്പോൾ കണ്ണ് തള്ളുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ചില കാര്യങ്ങൾ പരീക്ഷിച്ചാൽ ബിൽ തുകയിൽ കുറവ് വരുത്താൻ കഴിയും. മുറിയില്‍ കുറഞ്ഞ താപനില നിലനിര്‍ത്താന്‍ എസി കൂടുതല്‍ ഊര്‍ജം ഉപയോഗിക്കും. എന്നാല്‍ മുറിക്കുള്ളിലെ താപനില പുറത്തെ അന്തരീക്ഷത്തിനോട് അടുക്കുമ്പോള്‍ എസി പ്രവര്‍ത്തിക്കുന്നത് കുറയുകയും അത് ഊര്‍ജ ഉപഭോഗം താഴ്ത്തുകയും ചെയ്യും.

ഒന്നുകൂടി വിശദമായി പറയുകയാണെങ്കില്‍ താപനില 18 ആയിട്ടാണ് ക്രമീകരിക്കുന്നതെങ്കില്‍ വേഗത്തില്‍ മുറിയിലെ അന്തരീക്ഷം തണുക്കും. കൂടുതല്‍ വൈദ്യുതി ഉപയോഗപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് എസി ഡിഫോള്‍ട്ട് സെറ്റിങ്സില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. (റൂം എയര്‍ കണ്ടീഷണറുകളുടെ ഡിഫോള്‍ട്ട് താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കണമെന്നാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും കേന്ദ്ര സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്). എസി ഉപയോഗിക്കുമ്പോള്‍ മുറിയില്‍ നല്ല സുഖമുളള അന്തരീക്ഷം ഉണ്ടാക്കുന്നതിനായി ഫാന്‍ ഇടുന്നത് നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *