Your Image Description Your Image Description

ടൻ രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രം  പെഡി. താരത്തിന്‍റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍  നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്.രാമനവമിക്ക് ചിത്രത്തിന്‍റെ ആദ്യ വിഷ്വല്‍സ് അണിയറക്കാര്‍ പുറത്തുവിടുമെന്ന വിവരമാണ് എത്തുന്നത്. ഗെയിം ചേഞ്ചര്‍ എന്ന വമ്പന്‍ പരാജയത്തിന് ശേഷം രാം ചരണിന്‍റെതായി എത്തുന്ന ചിത്രത്തില്‍ വളരെ റോ ആയ ലുക്കിലാണ് താരം എത്തുന്നത്.

അതേസമയം രണ്ട് ലുക്കുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. ഒന്നില്‍ രാം ചരണ്‍ പുകവലിക്കുന്നതും. മറ്റൊന്നില്‍ ക്രിക്കറ്റ് ബാറ്റും പിടിച്ച് നില്‍ക്കുന്ന രാം ചരണിനെയും കാണാം. 120 കോടിയോളമാണ് ചിത്രത്തില്‍ രാം ചരണിന്‍റെ പ്രതിഫലം എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *