Your Image Description Your Image Description

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മികച്ച ഫീച്ചറുകൾക്ക് പുറമേ മികച്ച ഈടും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. MIL-810H മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് പ്രൊട്ടക്ഷന്റെ 16 ടെസ്റ്റുകൾ ഈ ഫോൺ വിജയിച്ചിട്ടുണ്ട്. അ‌തിനാൽ ഇത് ഈട് സംബന്ധിച്ച മിലിട്ടറി ഗ്രേഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പായിരിക്കുന്നു. -20°C വരെ തണുപ്പുള്ള ശൈത്യകാലം അല്ലെങ്കിൽ 60°C വരെ ചുട്ടുപൊള്ളുന്ന വേനൽക്കാല ദിവസങ്ങൾ ഉൾപ്പെടെയുള്ള തീവ്രമായ താപനിലയിലും ഈ ഫോൺ സുരക്ഷിതമായിരിക്കും.

മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (2712 x 1220 പിക്സലുകൾ) FHD+ 10-ബിറ്റ് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, HBM-ൽ 1400 നിറ്റ്സ് വരെ, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G615 MC2 GPU നൽകിയിരിക്കുന്നു. 8GB / 12GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *