Your Image Description Your Image Description

പ്രായമാകുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് സ്വാഭാവികമാണ്. പാടുകൾ, നേർത്ത വരകൾ തുടങ്ങി അകാല വാർധക്യത്തിൻ്റേതായ ലക്ഷണങ്ങൾ നിങ്ങളെ വല്ലാതെ അലട്ടന്നുണ്ടാകാം. ചർമ്മത്തിൻ്റെ ഇലാസ്തികതയും സ്വാഭാവിക എണ്ണ മയവും നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. നിരന്തരമായി ഇത് പരിഹരിക്കാൻ ഓരോ വഴികൾ തേടുന്നവരുമാണ് നമ്മൾ. എന്നാൽ തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് രണ്ട് ചേരുവകൾ മാത്രം മതിയാകും.

അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. ഇത് സൗന്ദര്യപരിചരണത്തിനും ഉപയോഗിക്കാം. പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ വെളിച്ചെണ്ണയിൽ ഉണ്ട്. അതിനാൽ കറുത്തപാടുകൾ മങ്ങുന്നതിന് സഹായിക്കും. കൂടാതെ ഇതിൻ്റെ ആൻ്റിഇൻഫ്ലമേറ്റി സവിശേഷതകൾ ചർമ്മത്തിലെ ചുവപ്പ് തടിപ്പ് എന്നിവയ്ക്ക് പരിഹാരമാണ്. കൂടാതെ ഇത്രയും ഗുണങ്ങളുള്ള വെളിച്ചെണ്ണയോടൊപ്പം ഗ്ലിസറിൻ കൂടി ചേർത്താൽ ചർമ്മത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. മിക്ക ചർമ്മ പരിചരണ ഉത്പന്നങ്ങളിലും കാണപ്പെടുന്ന പ്രധാന ചേരുവകളിൽ ഒന്നാണ് ഗ്ലിസറിൻ.

അത് നിങ്ങളുടെ ചർമ്മത്തെ ശരിയായ രീതിയിൽ കണ്ടീഷൻ ചെയ്യുന്നു. ഗ്ലിസറിൻ്റെ കുറഞ്ഞ തന്മാത്ര മൂല്യം ചർമ്മത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഗുണകരമാകും. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ഏറെ കരുതൽ വേണം. 3 മുതൽ 20 ശതമാനം അളവിൽ മാത്രമേ ചർമ്മത്തിനായി ഉപയോഗിക്കാവൂ. വെളിച്ചെണ്ണയിലേയ്ക്ക് ഏതാനും തുള്ളി ഗ്ലിസറിൻ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഇതിൽ മുക്കി മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് ചെയ്യുന്നതാണ് ഉചിതം. ഉറപ്പായും ആഴ്ചകൾക്കുള്ളിൽ തന്നെ ചർമ്മത്തിലെ ചുളിവികൾ കുറയുന്നതായും മുഖത്ത് ഗ്ലോ കൂടുന്നതായും അറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *