Your Image Description Your Image Description

മലങ്കര സഭ തിരുവനന്തപുരം ഭദ്രാസനം കടന്നുവന്ന വഴികളുടെ ഒന്നാം ഭാഗം ഇന്നലെ പറഞ്ഞിരുന്നു , ഇത് രണ്ടാം ഭാഗമാണ് . ഈ ഭദ്രാസനത്തിൽ 2010 ല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ജൈവകൃഷി പദ്ധതിയാണ് അനുഗ്രഹം കാര്‍ഷിക കൂട്ടായ്മ.

‘ഒരു പിടി വിത്തിടാം ഒരു തൈ നടാം ” എന്ന മുദ്രാവാക്യവുമായി ആരംഭിച്ചതാണ് ഈ പദ്ധതി. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുക, വിഷമുക്തമായ കാര്‍ഷിക-ഭക്ഷ്യ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മികച്ച കൃഷി നടത്തിവരുന്ന സഭാംഗങ്ങള്‍ക്ക് എല്ലാ വര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നു.

അതുപോലെ നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം തിരുവനന്തപുരം ഭദ്രാസനത്തില്‍ ചിട്ടയായും മാതൃകാപരമായും നടന്നുവരുന്നു. ഇത് ഒരു സ്വയം സഹായക പദ്ധതിയാണ്. ഭദ്രാസനതലത്തില്‍ 41 യൂണിറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

ഇത് സ്ത്രീകളുടെ കൂട്ടായ്മയും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനൊപ്പം സാമ്പത്തികമായി സഹായിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിവരുന്നു. മുടങ്ങാതെ നടക്കുന്ന ശാഖകള്‍ ഏറ്റവും അധികമുള്ള ഭദ്രാസനം എന്ന അംഗീകാരം തിരുവനന്തപുരം ഭദ്രാസന നവജ്യോതി മോംസിനുണ്ട്.

അതുപോലെയാണ് നവോമി ക്ഷേമ പദ്ധതി. ഈ പദ്ധതി പ്രകാരം 60 വയസ്സിന് മുകളില്‍ പ്രായമായ വിധവകള്‍ക്ക് മാസം തോറും 1000 രൂപ വീതം അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. 2024-25 ല്‍ 165 ഗുണഭോക്താക്കള്‍ക്ക് മാസം തോറും 1,65,000/- രൂപയും വര്‍ഷം 19,80,000/- രൂപയും നല്‍കി സഹായിക്കുന്നു.

ഈ വര്‍ഷം പാര്‍പ്പിടമില്ലാത്ത രണ്ട് നവോമിമാര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ക്രമീകരണം ആരംഭിച്ചു കഴിഞ്ഞു. അതുപോലെ മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ സഹായം നൽകുന്നു .

ശരാശരി 10 കുട്ടികളെ ഓരോ വര്‍ഷവും സഹായിക്കുന്നു. ഈ വര്‍ഷം 7 കുട്ടികള്‍ക്ക് 3,50,000/- രൂപ ഈ നിധിയില്‍ നിന്നും നല്‍കിയിട്ടുണ്ട.് ‘സഹോദരിയ്ക്ക് ഒരു തരി പൊന്ന്” എന്ന പദ്ധതിപ്രകാരം ഈ വര്‍ഷം 4,61,000/- രൂപ ഭദ്രാസന മര്‍ത്തമറിയം സമാജം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയെ ഏല്‍പ്പിച്ചു .

തിരുവനന്തപുരം ഭദ്രാസന മര്‍ത്ത്മറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു വേണ്ടി ആരംഭിച്ച സ്ഥാപനമാണ് മാരിയോണ്‍ പ്ലേ ഹോം. 1990 ഒക്‌ടോബറില്‍ 4 കുട്ടികളും 1 അദ്ധ്യാപികയും 1 ആയയും മാത്രമായി ആരംഭിച്ച മാരിയോണ്‍ പ്ലേ ഹോം എന്ന സ്ഥാപനം ഇപ്പോള്‍ 34 വര്‍ഷം പിന്നിട്ടിരിക്കുന്നു.

4 മുതല്‍ 18 വയസ്സു വരെയുള്ള 130 കുട്ടികള്‍ സ്‌കൂളിലും 18 വയസ്സിനു മുകളിലുള്ള 46 കുട്ടികള്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിലും ഇങ്ങനെ 176 കുട്ടികള്‍ ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ ഉണ്ട്. 50 കുട്ടികള്‍ ഇവിടെ തന്നെ താമസിച്ച് പഠിക്കുന്നു. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ലഭിച്ചിട്ടുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമായി 40 ജീവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തപ്പെടുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ രാജ്യാന്തരതലത്തില്‍ വരെ പങ്കെടുത്ത് ഈ കുഞ്ഞുങ്ങള്‍ മെഡല്‍ നേടിയിട്ടുണ്ട്. കലാമേളകളിലും ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഒന്നാണ് മാരിയോണ്‍ പ്ലേ ഹോം.കേരളത്തിലെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ബെസ്റ്റ് സ്‌കൂള്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള സ്‌കൂളാണ് മാരിയോണ്‍ പ്ലേ ഹോം.

അതുപോലെയാണ് ഹോളി ട്രിനിറ്റി ബാലഭവനവും . ഭദ്രാസനത്തിലെ ജിവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1986 ല്‍ ആരംഭിച്ചതാണ്ആ ണ്‍കുട്ടികള്‍ക്കുള്ള ഈ ബാലഭവനം. സമൂഹത്തിലെ വികലാംഗരായ കുട്ടികളുടെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത് മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ഒരു സ്ഥാപനമാണ് വികലാംഗ ബാലഭവനം.

പോളിയോ നിര്‍മ്മാര്‍ജ്ജനം മുലം പോളിയോ ബാധിച്ച കുട്ടികള്‍ സീറോ പോയിന്റില്‍ ആയിത്തീര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ നിര്‍ദ്ധനരായ ആണ്‍കുട്ടികളെ ഇപ്പോള്‍ പ്രവേശിപ്പിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *