Your Image Description Your Image Description

മൂ​ത്തേ​ടം: എടക്കര മൂത്തേടത്ത് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടു​കൊ​മ്പ​ന്റെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് വി​ദേ​ശ​നി​ര്‍മി​ത ലോ​ഹ​ഭാ​ഗം ക​ണ്ടെ​ത്തി. പോ​സ്റ്റ് മോ​ര്‍ട്ട​ത്തി​ലാ​ണ് ആ​ന​യു​ടെ തൊ​ലി​യി​ല്‍നി​ന്ന് ലോ​ഹ​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ബാ​ലി​സ്റ്റി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും. കസേര കൊമ്പൻ എന്നു വിളിക്കുന്ന ആന സെപ്റ്റിക് ടാങ്കിന്റെ കുഴിയിൽ വീണാണ് ചരിഞ്ഞത്.

അതേസമയം ആ​ന​ക്ക് വെ​ടി​യേ​റ്റി​രു​ന്ന​താ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന​ത്. വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​നാ​തി​ര്‍ത്തി​യി​ല്‍നി​ന്ന് 30 മീ​റ്റ​ര്‍ മാ​റി മൂ​ത്തേ​ടം ചോ​ള​മു​ണ്ട ഇ​ഷ്ടി​ക​ക്ക​ള​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സെ​പ്റ്റി​ക് ടാ​ങ്കി​ലാ​ണ് കൊ​മ്പ​നാ​ന​യെ ചെ​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 40 വ​യ​സ്സോ​ളം പ്രാ​യ​മു​ണ്ടായിരുന്നു ആനയ്ക്ക്.

ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന് വനംവകുപ്പ് പറഞ്ഞു. ശ​രീ​ര​ത്തി​ല്‍ ധാ​രാ​ളം പ​രി​ക്കു​ക​ളു​മു​ണ്ടാ​യി​രു​ന്നു. മു​റി​വു​ക​ള്‍ പു​ഴു​ക്ക​ള​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വ​നം വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ ഡോ. ​എ​സ്. ശ്യാം, ​മൂ​ത്തേ​ടം വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ ഡോ. ​മു​ഹ​മ്മ​ദ് റ​യ്‌​നു ഉ​സ്മാ​ന്‍, അ​മ​ര​മ്പ​ലം വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ ഡോ. ​ജി​നു ജോ​ണ്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പോ​സ്റ്റ്മോ​ര്‍ട്ടം ന​ട​ത്തി​യ​ത്. മൂ​ത്തേ​ടം, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​സേ​ര​ക്കൊ​മ്പ​ന്റെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രു​ന്നു. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍പോ​ലും ഈ ​ആ​ന​യെ പ്ര​ദേ​ശ​ത്തെ തോ​ട്ട​ങ്ങ​ളി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *