Your Image Description Your Image Description

അഗളി: ദേശീയ പുരസ്കാരജേതാവ് ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമിയിൽ അവകാശമുന്നയിച്ചുള്ള കേസ് കോടതി തള്ളി. അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിക്കളഞ്ഞത്. ഭൂമിയിൽ അവകാശം ഉന്നയിച്ച് എതിർകക്ഷി കെ.വി മാത്യുവാണ് കേസ് നൽകിയത്. നഞ്ചിയമ്മയുടെ ഭർത്താവ് നഞ്ചൻ, ബന്ധുക്കളായ കുമരപ്പൻ, മരുതി എന്നിവർക്കെതിരെയും ആദിവാസി ഭൂസംരക്ഷണ സമിതി കൺവീനർ സുകുമാരനെതിരെയുമാണ് പരാതി നൽകിയത്.

2013-ൽ നഞ്ചിയമ്മയുടെ ഭർത്താവ് മരിച്ചു. പിന്നീട് നഞ്ചിയമ്മ കേസിൽ കക്ഷി ചേരുകയായിരുന്നു. കേസ് തള്ളിയതിൽ സന്തോഷമുണ്ടെന്നും ഭൂമിയിൽ കൃഷി ചെയ്യണമെന്നാണ് ആഗ്രഹമെന്നും നഞ്ചിയമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *