Your Image Description Your Image Description

മലപ്പുറം : സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദാണ് അറസ്റ്റിയത്. ബാംഗ്ലൂരിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മലപ്പുറം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. പ്രതി ജുനൈദ് യുവതിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത് തുടർന്ന് പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും ചെയ്തു. പ്രതി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ഇത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

യുവതിയുടെ പരാതിയിന്മേൽ ജുനൈദിനെതിരെ കേസെടുത്ത മലപ്പുറം പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാൾ കേസിൽ നിന്നും തലയൂരാനായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ ബാംഗ്ലൂർ എയർപോർട്ട് പരിസരത്ത് വെച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
മലപ്പുറം ഇൻസ്പെക്ടർ പി വിഷ്ണുവിൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ പ്രിയൻ എസ് കെ,എഎസ്ഐ തുളസി പോലീസുകാരായ ദ്വിദീഷ്,മനുദാസ് രാമചന്ദ്രൻ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നിയമനടപടികൾക്ക് പൂർത്തിയായ ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *