Your Image Description Your Image Description

പിണറായി സർക്കാർ ഒന്നും ചെയ്യാതെ നോക്കുകുത്തികൾ ആയിരിക്കുന്നു എന്നു പ്രതിപക്ഷം ആക്ഷേപിക്കുമ്പോഴും പിണറായിക്കൊരു കൂസലും ഇല്ലാത്തത് പിണറായിയും അദ്ദേഹത്തിന് കീഴിലുള്ള മന്ത്രിസഭയും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നൽകുന്ന സമഗ്ര സംഭാവനകളെ പറ്റി അദ്ദേഹത്തിന് ബോധ്യം ഉള്ളതുകൊണ്ട് തന്നെയാണ്.ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പി.എ മുഹമ്മദ് റിയാസ് അധികാരമേറ്റപ്പോഴും അഖേപങ്ങൾക്ക് ഒരു കുറവുമുണ്ടയിലിഖിആ .എന്നാൽ പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം ആക്ഷേപങ്ങൾക്ക് നേരെയുള്ള കനത്ത പ്രഹരമായിരുന്നു എന്നതിൽ സംശയമില്ല . വെറുതെ കിടക്കുന്ന സ്ഥലങ്ങൾ ഇനി വിനോദകേന്ദ്രങ്ങളാകുന്നു. പുതിയ കാലത്തിനൊപ്പം മുന്നേറാനുള്ള മാറ്റങ്ങൾക്ക് കേരളം തുടക്കം കുറിക്കുകയാണ്. അതിന്റെ തുടക്കം എന്നോണം പാലങ്ങൾക്കടിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ നവീകരിച്ച് നടപ്പാതകൾ, കളിസ്ഥലങ്ങൾ, വ്യായാമകേന്ദ്രങ്ങൾ, ഫുഡ് കിയോസ്‌ക്കുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള പാർക്കുകളായി മാറുന്നു. അങ്ങനെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായിരുന്ന പല സ്ഥലങ്ങളും ഒത്തുകൂടുന്നതിനും ഉല്ലാസത്തിനുമുള്ള ഇടങ്ങളായി മാറുകയാണ്. പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും ചേർന്നാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. കൊല്ലം എസ്.എൻ. കോളജിനു സമീപത്തെ മേൽപ്പാലത്തിന് താഴെയുള്ള സ്ഥലം നവീകരിച്ച് ഈ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. നമുക്കൊരുമിച്ച് നമ്മുടെ നാട്ടിൽ നല്ല മാറ്റങ്ങളെ കൊണ്ടുവരാം എന്ന ആശയത്തിന്റെ ഭാഗമായാണ്‌ ഇത്തരം പുതിയ പരീക്ഷണങ്ങൾ നടത്താൻ പോകുന്നത് .ജീവിതത്തിന്റെ ഓട്ട പാച്ചിലിൽ മനുഷ്യർക്കെല്ലാം മാനസികമായി യുവത്വത്തിലെ തന്നെ വാർദ്ധക്യം ബാധിക്കുമാകയാണ് .ഒത്തുകൂടലുകളും തിരക്കൊഴിഞ്ഞ സമാധാനമായി പ്രകൃതിയോടിണങ്ങി ഇരിക്കുന്ന നേരങ്ങളും മനുഷ്യനെ കുറച്ചൊന്നുമല്ല റിഫ്രഷ് ആക്കി വയ്ക്കുന്നത്.പക്ഷെ അതിനു പറ്റിയ ഇടങ്ങൾ അരികിൽ ഇല്ലാത്തതാണ് പലരെയും വീടിന്റെ അന്തരീക്ഷത്തിൽ തന്ന തളച്ചിടുന്നത് .ഒഴിഞ്ഞു കിടക്കുന്ന വഴിയരികിലെല്ലാം വിശ്രമ കേന്ദ്രങ്ങളും മനോഹരമായ ഇടങ്ങളും ഉണ്ടാകുന്നത് നാടിനെ മാത്രമല്ല മനുഷ്യന്റെ മാനസ്സിക ആരോഗ്യത്തെ കൂടി വളർത്തും .കൊല്ലം ടൗണ്‍ഹാളിന് എതിര്‍വശം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ഒരുക്കിയ ‘വീ’ പാര്‍ക്ക് രാവിലെടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിചു. സംസ്ഥാനത്തെ മേല്‍പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന പദ്ധതികളില്‍ ആദ്യത്തേതാണ് എസ്.എന്‍ കോളേജ് ജം​ഗ്ഷന് സമീപം യാഥാര്‍ഥ്യമാകുന്നത്. ടൂറിസം വകുപ്പ് രണ്ട് കോടി രൂപ ചെലവിട്ടാണ് പാര്‍ക്ക് ഒരുക്കിയത്. ഉപയോഗപ്പെടാതെ കിടക്കുന്ന പ്രദേശങ്ങള്‍ ജനസൗഹൃദ മാതൃകാ പൊതു ഇടങ്ങളായി മാറ്റിയെടുക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. കേരളത്തിലെ ടൂറിസം, പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ പി.എ. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യവികസനവും ടൂറിസം ആകർഷണവും വർദ്ധിപ്പിക്കുന്നതിന് മുഹമ്മദ് റിയാസ് നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.അതിൽ എടുത്തു പറയേണ്ട ചിലതുണ്ട് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആണ് കേരളത്തിൻ്റെ ജിഡിപിയിൽ ടൂറിസത്തിൻ്റെ വിഹിതം 10% എത്തിയത് .കൂടാതെ നൂതന പദ്ധതികളിലൂടെ ഇനിയും കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നുമുണ്ട്.സുസ്ഥിരതയ്ക്ക് ഊന്നൽ നൽകികൊണ്ട് പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മന്ത്രി റിയാസ് ഗ്രീൻ ടൂറിസം പ്രോത്സാഹിപ്പിച്ചു. ഈ സമീപനത്തിൽ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഗ്രീൻ സർട്ടിഫിക്കേഷൻ നൽകുന്നത് ഉൾപ്പെടുന്നു.പൊതു ഇടങ്ങളെ സുസ്ഥിരവും സൗന്ദര്യാത്മകവുമായ മേഖലകളാക്കി മാറ്റുന്നതിന് സമഗ്രമായ ഒരു ഡിസൈൻ നയം അവതരിപ്പിച്ചതും അദ്ദേഹമാണ് .കൊല്ലത്തെ പുതിയ ആശയം അതിന്റെ മികച്ച ഉദാഹരണമാണ് .2022ൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2.63% വർധനയുണ്ടായി, മൊത്തം 1.88 കോടി സന്ദർശകരാണ് കേരളത്തിൽ വന്നു പോയത് . ടാർഗെറ്റുചെയ്‌ത വിപണന തന്ത്രങ്ങളും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, വെൽനസ് ടൂറിസം തുടങ്ങിയ പ്രധാന മേഖലകളുടെ പ്രോത്സാഹനവുമാണ് ഈ വളർച്ചയ്ക്ക് കാരണമായത് റോഡ് ഇൻഫ്രാസ്ട്രക്ചറിൽ കാര്യമായ നിക്ഷേപം മന്ത്രി റിയാസ് നടത്തിയിട്ടുണ്ട്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ടൗൺ ബൈപാസിൻ്റെ ആദ്യഘട്ടം ഉൾപ്പെടെ 41.85 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. ഈ സംരംഭങ്ങളിലൂടെ സുസ്ഥിരത, നവീകരണം, കമ്മ്യൂണിറ്റി ഇടപഴകൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിനോദസഞ്ചാരത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും കേരളത്തിൻ്റെ മുന്നേറ്റം മുഹമ്മദ് റിയാസ് തുടരുന്നു.കുറ്റം പറയാൻ ഒരുമ്പെട്ടിറങ്ങിയവർക്ക് വായടച്ചുള്ള അടിയാണ് കണ്മുന്നിൽ കണ്ണ്ന വികസന പ്രവർത്തനങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *