Your Image Description Your Image Description

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ മലയാളി കർഷകൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശിയായ സാബു ജോൺ ആണ് മരിച്ചത്. 59 വയസായിരുന്നു. ഇയാൾ ദിണ്ടിഗലിൽ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു. മൃതദേഹം തോട്ടത്തിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

പോലീസ് പരിശോധനയിൽ മൃതദേഹത്തിന് സമീപം ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാകാം മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാബു ജോണിനെ ഒരാഴ്ചയായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്ന് സഹോദരൻ പറഞ്ഞു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൃഷിയുടെ ആവശ്യങ്ങൾക്കായി ഒരു മാസം മുൻപാണ് ഇയാൾ ദിണ്ടിഗലിലേക്ക് പോയിരുന്നത്. സംഭവ സ്ഥലത്തെത്തിയ എന്‍ഐഎ സംഘം പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *