Your Image Description Your Image Description

കരുത്തോടെ കുതിക്കുന്ന കേരള ടൂറിസത്തിന് മറ്റൊരു പൊൻതൂവലായി രാജ്യത്തെ ആദ്യ ഇൻ്റർഗ്രേറ്റഡ് കാരവൻ പാർക്ക് കവ ഇക്കോ ക്യാമ്പ് ആൻഡ് കാരവാൻ പാർക്ക് പാലക്കാട് മലമ്പുഴയിലെ മാന്തുരുത്തിയിൽ. ആറ് കാരവാനുകൾക്കും ആറ് ക്യാബർ വാനുകൾക്കും പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പദ്ധതി കേരള ടൂറിസത്തിൻ്റെ മറ്റൊരു നേട്ടമാണ്. കേരളത്തെ ഒരു ജനപ്രിയ കേന്ദ്രമാക്കി മാറ്റുകയും മലമ്പുഴയിൽ സീപ്ലെയിനുകൾ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മലമ്പുഴ ഡാമിൻ്റെ ഭംഗി ആസ്വദിക്കാൻ എത്തുന്ന പാലക്കാട് ജില്ലയിലെ ഗ്രാമമാണ് കവ. 12.5 ഏക്കർ സ്ഥലത്താണ് പാക്ക് സ്ഥിതി ചെയ്യുന്നത്. യാത്രക്കാർക്ക് വ്യത്യസ്തമായ അനുഭവമാകും പാർക്ക് വാഗ്ദാനം ചെയ്യുക. ആറ് വലിയ കാരവാനുകളും ആറ് ക്യാമ്പർ വാനുകളും പാർക്ക് ചെയ്യാൻ പാർക്കിൽ സ്ഥലമുണ്ട്. കാറുകൾക്കും സ്കൂട്ടറുകൾക്കും ഇലക്ട്രിക് ചാർജിങ് പോയിന്റുകൾ ക്രമീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോഫി ഷോപ്പ് സജ്ജമാണ്. വിനോദസഞ്ചാരികൾക്കായി 10 മുറികൾ തയാറാണ്. എയർ കണ്ടീഷനിങ്ങും മറ്റ് സൗകര്യങ്ങളും പാർക്കിന്റെ വൈദ്യുതി വിതരണം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. കാരവാനുകളിൽ നിന്നുള്ള മലിനജലം പാർക്കിലെ മലിനജല സംസ്കരണ പ്ലാന്റിൽ സംസ്കരിക്കും. കുടിവെള്ളം, അലക്കു സേവനങ്ങൾ, ഡ്രൈവർമാർക്കുള്ള ഡോർമിറ്ററി, റെസ്റ്റോറന്റ്, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളും പാർക്കിൽ ഒരുക്കും. വിനോദസഞ്ചാരികൾക്ക് സൈക്കിളുകളിലും ജീപ്പുകളിലും മലമ്പുഴയുടെ മനോഹരമായ ചുറ്റുപാടുകൾ കാണാൻ അവസരമുണ്ട്. സഞ്ചാരികൾക്ക്, മലമ്പുഴയുടെ പ്രാന്ത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി സൈക്കിൾ, ജീപ്പ് സഫാരികളും ഒരുക്കും.. കാരവൻ ടൂറിസത്തിന്റെ ഭാഗമായി പാർക്കിന് പരിസരത്തുള്ള കുടിൽ വ്യവസായങ്ങൾ സന്ദർശിക്കുക, അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുക, തുടങ്ങി റെസ്‌പോൺസിബിൾ ടൂറിസം ഇനിഷ്യേറ്റീവ് പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കാരവാൻ പാർക്കിങ്‌ ഇല്ലാത്ത ദിവസങ്ങളിൽ പാർക്കിൽ മറ്റുസഞ്ചാരികൾക്കും പ്രവേശനമുണ്ടാകും. കല്യാണത്തിനും മറ്റുപരിപാടികൾക്കും പാർക്ക്‌ വിട്ടുനൽകും. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം കാരവാനിലുണ്ടാകും. 3000 മുതൽ 5000 രൂപവരെയാണ്‌ ഒരു ദിവസത്തെ വാടക.

 

 

Leave a Reply

Your email address will not be published. Required fields are marked *