Your Image Description Your Image Description

കണ്ണൊന്ന് തെറ്റിയാൽ മതി പാല് തിളച്ച് തൂകാൻ. ചിലപ്പോൾ പാൽ അടുപ്പത്തിരിക്കുന്ന കാര്യം മറന്നു പോയിട്ട് പിന്നെ ചെന്ന് നോക്കുമ്പോൾ പാത്രത്തിന്റെ അടിയിൽ പിടിച്ചിട്ടുണ്ടാകും. പിന്നെ കരിഞ്ഞ മണമായിരിക്കും പാലിൽ മുഴുവൻ. ആ പാല് കളയുകയല്ലാതെ വേറെ മാർഗമില്ല. എന്നാൽ പാൽ കരിഞ്ഞുപോയതോർത്ത് ഇനി ആരും വിഷമിക്കേണ്ടി വരില്ല. അടിയിൽപിടിച്ച പാൽ ഒരു കരിഞ്ഞ മണവും ഇല്ലാതെ തന്നെ ഉപയോഗിക്കാൻ സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രം;

1.പാത്രം മാറ്റണം

അടിയിൽപിടിച്ച പാൽ ഉടനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കണം. മാറ്റുമ്പോൾ അടിഭാഗത്തുള്ള പാൽ ഒഴിച്ച് ബാക്കിയുള്ളത് മാത്രം എടുക്കാൻ ശ്രദ്ധിക്കണം. ഇത് പാലിലെ കരിഞ്ഞ ഗന്ധത്തെ വ്യാപിപിക്കുന്നത് തടയാൻ സഹായിക്കും.

2.ബ്രെഡ് ഉപയോഗിക്കാം

മാറ്റിവെച്ച പാലിലേക്ക് ഒരു കഷ്ണം ബ്രെഡ് മുക്കിവെക്കാം. ഇത് പാലിലെ കരിഞ്ഞ ഗന്ധത്തേയും സ്വാദിനേയും വലിച്ചെടുക്കും. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ബ്രെഡ് മാറ്റാവുന്നതാണ്.

3.വാനില

അല്പം വാനില എക്സ്ട്രാക്ട പാലിലേക്ക് ചേർത്തുകൊടുക്കാം. ഇത് പാലിലെ കരിഞ്ഞ ഗന്ധത്തെ നീക്കം ചെയ്യുകയും നല്ല ഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഡെസേർട്ടുകൾ ഉണ്ടാക്കുവാനാണെങ്കിൽ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.

4.പഞ്ചസാര

ഒരു ടീസ്പൂൺ പഞ്ചസാര പാലിലേക്ക് ചേർത്തുകൊടുക്കാം. ചായ അല്ലെങ്കിൽ മധുരങ്ങൾ ഉണ്ടാക്കുവാനാണ് പാൽ ഉപയോഗിക്കുന്നതെങ്കിൽ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.

5.കറുവപ്പട്ട

കറുവപ്പട്ട പൊടിച്ച് പാലിൽ ചേർത്ത് ചൂടാക്കിയാൽ പാലിലെ കരിഞ്ഞ സ്വാദും നല്ല ഗന്ധവും കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *