Your Image Description Your Image Description
Your Image Alt Text

ഉത്തർപ്രദേശിൽ ഹലാൽ സാക്ഷ്യപത്രമുള്ള ഉത്പന്നങ്ങളുടെ നിർമാണവും സംഭരണവും വിതരണവും നടത്തുന്നത് നിരോധിച്ചതിനെതിരായ ഹർജികളിൽ സുപ്രീംകോടതി നോട്ടീസ്. കയറ്റുമതിക്ക് വിലക്കില്ലായിരുന്നു.

സംസ്ഥാന ഭക്ഷ്യസുരക്ഷാകമ്മിഷണറുടെ ഓഫീസ് കഴിഞ്ഞ നവംബർ 18-ന് ഇറക്കിയ വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജികളിലാണ് കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനും ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്. ഹർജിക്കാർക്ക് എന്തുകൊണ്ട് ഹൈക്കോടതിയിൽ പോയിക്കൂടായെന്ന് സുപ്രീംകോടതി ചോദിച്ചു. സർക്കാരിന്റെ നടപടിക്ക് രാജ്യവ്യാപകപ്രത്യാഘാതമുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *