പത്തനംതിട്ട : ആരോഗ്യം ആനന്ദം-കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി അരയാഞ്ഞിലിമണ്ണ് ജനകീയ ആരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ സ്‌ക്രീനിങ് സംഘടിപ്പിച്ചു. അങ്കണവാടി ടീച്ചര്‍ സിനി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു.
അരയാഞ്ഞിലിമണ്ണ് വാര്‍ഡ് അംഗം സി.എസ് സുകുമാരന്‍ അധ്യക്ഷയായി. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജെ. എസ് അജിന്‍, പി.ആര്‍. രാജിമോള്‍, നിഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോണിക്ക ബിനു, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍ അഞ്ജിത ആര്‍.നായര്‍, ആശ പ്രവര്‍ത്തകരായ വി.കെ വിജയകുമാരി, കെ.ഒ മറിയകുട്ടി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്‌സാമിനേഷന്‍ 32 പേരിലും പാപ്‌സ്മിയര്‍ ടെസ്റ്റ് 30 പേരിലും നടത്തി.