Your Image Description Your Image Description

തിരുവനന്തപുരം : എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ന് (ഫെബ്രുവരി 28) രാവിലെ 11ന് കഴക്കൂട്ടം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും.

പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ എന്നിവയും മറ്റു പ്രഫഷണല്‍ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. കഴക്കൂട്ടത്തും സമീപ പ്രദേശങ്ങളിലുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. പ്രായപരിധി 40 വയസ്സ്.

രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവനന്തപുരം ജില്ലയിലെയും മറ്റ് ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന അഭിമുഖം, ജോബ് ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാനാകും. ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ് സ്‌കില്‍, കംപ്യൂട്ടര്‍ പരിശീലനം എന്നിവയും ലഭ്യമാക്കും. ഫോൺ: 8921916220

Leave a Reply

Your email address will not be published. Required fields are marked *