Your Image Description Your Image Description

ചേർത്തല: ആശാ വർക്കർമാരുടെ സമരം പൊളിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂർണ പിന്തുണയുമായി ഞങ്ങളുണ്ട്. സമരചരിത്രങ്ങൾ സിപിഎം മറന്നുപോയോ? സമരം ചെയ്യുന്നവരോടു സിപിഎമ്മിന് അസഹിഷ്ണുതയും പുച്ഛവുമാണ്. കേരളത്തിൽ ഇപ്പോഴുള്ളത് ഇടതുപക്ഷ സർക്കാരല്ല. തീവ്ര വലതുപക്ഷ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട സ്ത്രീകളുടെ സമരത്തെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും തകർക്കാൻ ശ്രമിക്കുകയാണ്.

കമ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്ന നടപടിയാണോ ഇത്? സമരം ചെയ്യുന്ന ആശാ വർക്കർമാർ മാവോയിസ്റ്റുകൾ ആണെന്ന് ആക്ഷേപിക്കുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പാറഖനനം നടത്തിയതിന്റെ 27 റിപ്പോർട്ടുണ്ട്. ഇത് മറച്ചുവച്ചു സർക്കാർ രക്ഷിക്കുകയാണ്. വീണ്ടും ഖനനം ചെയ്യാൻ അവസരം ഒരുക്കി നൽകുന്നെന്നും സതീശൻ ആരോപിച്ചു. പള്ളിപ്പുറം തിരുഐരാണിക്കുളം ക്ഷേത്രത്തിൽ സത്ര സമാപന സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *