Your Image Description Your Image Description

ഇന്ത്യ സമീപഭാവിയിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകം മുഴുവന്‍ ഇന്ത്യയെക്കുറിച്ച് ഇത്രയധികം ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നത് ഇതാദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകമെമ്പാടുമുള്ള, അത് സാധാരണക്കാരായാലും സാമ്പത്തിക വിദഗ്ധരായാലും വിവിധ രാജ്യങ്ങളായാലും സ്ഥാപനങ്ങളായാലും, എല്ലാവര്‍ക്കും ഇന്ത്യയില്‍ നിന്ന് ഉയര്‍ന്ന പ്രതീക്ഷകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വരും വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് ലോക ബാങ്ക് പറഞ്ഞതായും മോദി വ്യക്തമാക്കി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ‘ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്പെക്റ്റ്സ്’ എന്ന ലോകബാങ്ക് റിപ്പോര്‍ട്ടിലായിരുന്നു ഈ പരാമര്‍ശം. ‘ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യ ഏറ്റവും വേഗതയേറിയ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും, 2025-26 സാമ്പത്തിക വര്‍ഷത്തിലും 2026-27 സാമ്പത്തിക വര്‍ഷത്തിലും 6.7 ശതമാനം വളര്‍ച്ചാ നിരക്ക് ഇന്ത്യ നിലനിര്‍ത്തുമെന്നും എന്ന് അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മോദി ഉദ്ധരിച്ച മറ്റൊരു പ്രസ്താവന ഒഇസിഡി ചീഫ് ഇക്കണോമിസ്റ്റ് അല്‍വാരോ എസ് പെരേരയുടേതായിരുന്നു. ‘ലോകത്തിന്റെ ഭാവി ഇന്ത്യയിലാണെന്നും, തനിക്ക് അതില്‍ സംശയമില്ലെന്നും അദ്ദേഹം ഇടി നൗ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ അദ്ദേഹം ഇന്ത്യയെ പ്രശംസിച്ചു. അതേസമയം, അമേരിക്കയിലെ ട്രംപ് 2.0 ഭരണകൂടത്തിന് കീഴിലുള്ള വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം, ലോകമെമ്പാടുമുള്ള വിവിധ സംഘര്‍ഷങ്ങളുടെ ആഘാതം, പണപ്പെരുപ്പ ശക്തികള്‍ എന്നിവയുള്‍പ്പെടെ ആഗോളതലത്തില്‍ തിരിച്ചടികള്‍ ഉണ്ടായിട്ടും ഇന്ത്യയിലുള്ള ആത്മവിശ്വാസം പ്രകടമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *