Your Image Description Your Image Description

മകനെയും മകന്റെ സുഹൃത്തിനെയുമൊക്കെ ഒരുപോലെ കാണുന്ന മാനസികാവസ്ഥ ഉള്ളവരാണ് നമ്മൾ മലയാളികൾ. മുൻപൊക്കെ സഹോദരന്റെ സുഹൃത്തിനെ സ്‌നേഹിക്കുന്ന പെങ്ങളും പെങ്ങളുടെ സുഹൃത്തിനെ പ്രണയിക്കുന്ന ആങ്ങളയുമൊക്കെ നമ്മുടെയുള്ളിൽ വലിയ വിഷയമായിരുന്നു. എന്നാൽ കാലക്രമേണ അതിനെല്ലാം കുറച്ചു മാറ്റം വന്നു. അവരെ അവരായി തന്നെ കാണാൻ പറ്റുന്ന രീതിയിലേക്കു കാലം മാറി. എന്നാൽ ഇപ്പൊ കേൾക്കുന്ന ഈ സംഭവം കുറച്ചു കടുപ്പം തന്നെയാണ്.
പാലക്കാട് ആലത്തിയൂരിലാണ് സംഭവം. ചെറുതിലെ മുതൽ മകനെ തിരഞ്ഞ വീട്ടിലെത്താറുള്ള അവന്റെ സുഹൃത് യുവതിയും ആദ്യമവനെ കണ്ടിരുന്നത് മകനെ പോലെ തന്നെ ആയിരുന്നു. എന്നാൽ പെട്ടന്നാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. മകൻ കാമുകി ആയത് സ്വന്തം മകൻ പോലും അറിയാതെയാണ്.
ഇത് കേൾക്കുമ്പോ പ്രേമത്തിന് കണ്ണ് മാത്രമല്ല കാതും വിവരവും തലച്ചോറും ഒന്നുമില്ല എന്ന് കൂടി പറയേണ്ടി വരും. പ്രേമം അസ്തിയ്ക്കു പിടിച്ചപ്പോൾ പിന്നെ വേറെ ഒന്നും നോക്കിയില്ല. അടുത്ത വഴി ഒളിച്ചോടലായിരുന്നു. അങ്ങനെ ഒളിച്ചോടാൻ നിൽക്കുന്ന ഈ കമിതാക്കളെ തേടി പോലീസ് എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ആലത്തൂരിൽ 35കാരിയായ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തത് . കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്.
ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു.
ഇന്ന് പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ ബാലനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയായതിനാൽ യുവതിയാണ് പ്രതിയായത് . ശേഷം നാടുവിട്ട ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴേക്കും പൊലീസ് ഇരുവരെയും പിടികൂടി. കേസ് എടുത്തതിനു ശേഷം രണ്ടു പേരെയും പാലക്കാടേക്ക് തിരിച്ചെത്തിച്ചു. പ്രായപൂർത്തി ആവാത്തതിനാൽ കൂടുതൽ ചോദ്യം ചെയ്യലുകൾക് നിൽക്കാതെ കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ഭർത്താവുമായി അകന്നുകഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കിൽ പോക്‌സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട് .

സത്യത്തിൽ ലോകത്തിന്റെ പോക്കിൽ ഭയം തോന്നുന്നു. വെറുമൊരു 14 വയസ്സുകാരന് എന്തറിയാം? നെല്ലും പതിരും പോലും തിരിച്ചറിയാൻ കഴിയാത്ത കാലം. ചിന്തകൾ പോലും ഉറയ്ക്കാത്ത പ്രായം. ഏതു നിമിഷവും അങ്കലാപ്പുകളും ആശങ്കകളും നിൽക്കുന്ന ഈ പ്രായത്തിലുള്ള ഒരു പയ്യനെ ഇത്തരത്തിലൊരു സംഭവത്തിലേക് തള്ളിയിട്ട ആ യുവതി ശേരിക്കും ക്രിമിനൽ കുറ്റത്തിന് അകത്തു കിടക്കേണ്ടതാണ്. ഏറ്റവും അതിശയം ആ യുവതിയ്ക് 35 വയസ്സ് കഴിഞ്ഞു എന്നുള്ളതാണ്. ഏതൊരു വ്യക്തിയും 13 ലും 18 ലും 21 ലും 30 ലും 35 ലും ഒന്നും ചിന്തിക്കുന്നത് ഒരുപോലെയല്ല. പ്രായം കൂടുന്തോറും അനുഭവവും കൂടും. അതുകൊണ്ടു തന്നെ നല്ലതും ചീത്തതും തിരിച്ചറിയാനുള്ള പ്രായം കഴിഞ്ഞ ആ യുവതി ഒരു പയ്യനെ ഇതിലേക്കു വലിച്ചിട്ടു. ഇത് ക്രൈം തന്നെയാണ്.
ജീവിതത്തിൽ ഒന്നുമാവാത്ത പയ്യൻ. വെറും പത്താം ക്ലാസ് മാത്രമുള്ള ആൾ എങ്ങനെയാണ് ജീവിതം മുന്നോട് കൊണ്ട് പോവുന്നത്. ഒരു നിമിഷത്തെ ആവേശത്തിന്റെ പുറത്തു ആ യുവതി നശിപ്പിക്കാൻ ശ്രമിച്ചത് അവന്റെ മുന്നോട്ടുള്ള ഭാവി കൂടിയാണ്. 11 വയസ്സുള്ള ഒരു മകൻ കൂടിയുണ്ട് എന്ന് കേൾക്കുന്നു. ആ കുഞ ഇനിയെങ്ങനെ ഇവിടെ ജീവിക്കും? അവന്റെ കൂടെ കൂട്ട് കൂടാൻ ഇനി ഏതെങ്കിലും മക്കളെ മാതാപിതാക്കൾ അനുവദിക്കുമോ ? എന്താണ് തനിക്കു ചുറ്റിലും നടക്കുന്നത് എന്ന് പോലും തിരിച്ചറിയാത്ത ആ കുഞ്ഞിന്റെ ജീവിതം കൂടിയാണ് ആ യുവതി നശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *