Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻഫർമേഷൻ ടെക്നോളജി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.

ഇൻഫർമേഷൻ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് എം. ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 5 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. പ്രായപരിധി 18 – 50 വയസ്.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *