Your Image Description Your Image Description

ഞാൻ നാളെ മുതൽ ഫുഡ് കണ്ട്രോൾ ചെയ്യും, അല്ലേൽ നാളെ മുതൽ ഹെൽത്തി അല്ലാത്ത ഫുഡ് കഴിക്കില്ല. ശരീരം കുറച്ചൊന്നു വണ്ണമാവുമ്പോൾ ഇങ്ങനെ ചിന്തിക്കാത്ത, അല്ലെങ്കിൽ പ്രഖ്യാപിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ഇതിലും കുറച്ചൂടെ കൂടിയ ആളുകൾ, നാളെ മുതൽ exercise ചെയുമെന്നങ്ങോട്ട് പ്രഖ്യാപിക്കും. എന്നാൽ ഇതൊക്കെ വളരെ കുറച്ച ദിവസങ്ങൾക്കു വേണ്ടി മാത്രമുള്ള കാര്യങ്ങളാണ് എന്നതാണ് സത്യം. 2 ദിവസത്തിനു ശേഷം പിന്നെയും ശങ്കരൻ തെങ്ങുമ്മേൽ തന്നെ എന്ന പതിവ് രീതിയാവും. നല്ല മസാല ചേർത്തുള്ള നോൺ വെജ് ഐറ്റങ്ങൾ മുൻപിൽ ഇരിക്കുമ്പോൾ കൂടുതൽ പേരും അതിൽ ആകൃഷ്ടരാവുകയാണ് പതിവ്. അതിനു മുൻപിൽ മസിൽ പിടിച്ചിരിക്കാനൊന്നും കൂടുതൽ ആളുകൾക്കും കഴിയാറില്ല. ആരോഗ്യമൊക്കെ പിന്നത്തെ കാര്യമല്ലേ എന്നാവു ചിലരുടെ ചിന്ത.

അവസാനം ഹോസ്പിറ്റലുകളിൽ ഇടയ്ക്കിടെ കയറി ഇറങ്ങുമ്പോഴായിരിക്കും വീണ്ടു വിചാരം വരുന്നത്. മിക്കപ്പോഴും അപ്പൊഴെക് കാര്യങ്ങൾ കൈവിട്ടു പോയിട്ടുണ്ടാവുമെന്ന് തീർച്ച. എന്നാൽ ഇനിയെങ്ങനെ വേണ്ടി വരില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചെല്ലെങ്ങെ തുടങ്ങിയിട്ടുണ്ട്. ചെല്ലെങ്ങെ ഏറ്റെടുക്കുന്നതാവട്ടെ നമ്മുടെയെല്ലാം സൂപർ താരം മോഹൻലാലും.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളെ ക്യാംപയിനിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ക്ഷണിച്ചത്. ഇതിന് പിന്നാലെ മോദിയുടെ ക്ഷണം മോഹൻലാൽ സ്വീകരിക്കുകയായിരുന്നു. തന്നെ ഇതിൽ പങ്കാളിയാക്കിയതിന് മോഹൻലാൽ പ്രധനമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.

എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിനും തന്നെ നാമനിർദേശം ചെയ്‌തതിലും മോഹൻലാൽ നന്ദി പറഞ്ഞു. അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അർഥവത്തായ ചുവടുവെപ്പാണ്, ഒരുമിച്ച്, കൂടുതൽ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാമെന്നും ലാൽ കുറിച്ചു.
അതിനിടെ ക്യാംപയിനിൽ പങ്കാളിയാവാൻ സിനിമാ മേഖലയിൽ നിന്ന് മറ്റ് പത്തുപേരെ കൂടി മോഹൻലാൽ ക്ഷണിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി എന്നിവരെയും ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിരെ ലാൽ ക്ഷണിച്ചു. കൂടാതെ സംവിധായകരായ പ്രിയദർശൻ, മേജർ രവി എന്നിവരെയും മോഹൻലാൽ ക്യാംപയിനിന്റെ ഭാഗമാവാൻ ക്ഷണിച്ചു.
നിയന്ത്രണത്തോടെയും ആത്മസംയമനത്തോടെയും ജീവിച്ചാൽ ശരീരത്തെ ദുർമേദസിൽ നിന്ന് സംരക്ഷിച്ചുനിർത്താമെന്ന് അനുഭവിച്ചറിഞ്ഞയാളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. അത്തരമൊരു ശരീരത്തിൽനിന്ന് ജീവിതത്തിന്റെ സംഗീതമുണ്ടാകും. അതിന് ജനങ്ങളെ ബോധവാൻമാരാക്കുന്നതാവട്ടെ ഈ ഉദ്യമമെന്നും ലാൽ തന്റെ പോസ്‌റ്റിൽ എഴുതി.
അതേസമയം, കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി മോഹൻലാൽ അടക്കം 10 പ്രമുഖരെ അമിത വണ്ണത്തിന് എതിരായ ക്യാംപയിനിലേക്ക് നിർദ്ദേശിച്ചത്. കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള, ഗായിക ശ്രേയാ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, നടൻ മാധവൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി, രാജ്യസഭാംഗം സുധാ മൂർത്തി, ഒളിമ്പിക് മെഡൽ ജേതാക്കളായ മനു ഭാക്കർ, മീരാഭായ് ചാനു, ഭോജ്‌പുരി ഗായകനും നടനുമായ നിരാഹുവ ഹിന്ദുസ്ഥാനി എന്നിവരെ മോദി ചലഞ്ചിൽ ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ അമിതവണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും കുട്ടികളിൽ പോലും അമിതവണ്ണം നാല് മടങ്ങായി വർധിച്ചത് ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി കഴിഞ്ഞ ദിവസത്തെ മൻ കി ബാത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എട്ടിൽ ഒരാൾ അമിത വണ്ണം കാരണമുള്ള ആരോഗ്യ പ്രശ്‌നം നേരിടുകയാണെന്നും കൗമാരക്കാരിൽ അമിതവണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *