Your Image Description Your Image Description

കേരളത്തിൽ ഇടതുപക്ഷം മുങ്ങാൻ പോവുന്ന കപ്പലാണെന്ന് മനക്കോട്ട കെട്ടി ഇരുന്നവരുടെ താടിയ്ക് ഇട്ടൊരു കൊട്ടുകൊടുക്കുകയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലൂടെ എൽ ഡി എഫ് .
ബിജെപിയുടെയും കോൺ​ഗ്രസിന്റെയും കുപ്രചാരണങ്ങൾ വ്യാപകമായിട്ടും കേരളത്തിലെ ജനങ്ങൾ ഇടതു പക്ഷത്തിന്റെ നേരിനൊപ്പം പിടിച്ചു നിന്ന, കാഴ്ചയാണിപ്പോൾ കാണുന്നത്. അതിലെ ചെറിയൊരു ഉദാഹരണമാണ് ശ്രീവരാഹം വാർഡ് എൽ ഡി എഫ് നിലനിർത്തിയത്.
കൗൺസിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർഥി വി ഹരികുമാർ വിജയിച്ചത്. സിപിഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ ഹരികുമാർ 1353 വോട്ടുകളാണ് നേടിയത്. ബിജെപി യിൽ നിന്നുമുള്ള മിനി ആർ, യു ഡി എഫിൽ നിന്നുമുള്ള ബി സുരേഷ് കുമാർ എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ. ബിജെപിയിലെ മിനിയെ 12 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ-ശ്രീവരാഹം വാർഡ് സിപിഎം സിറ്റിങ് സീറ്റ് നിലനിർത്തുകയാണ് ഉണ്ടായത് .

കോർപ്പറേഷനും സർക്കാരിനുമെതിരെ ബിജെപിയും കോൺ​ഗ്രസും പ്രചാരണങ്ങൾ തകൃതിയായി നടത്തിയിട്ടും കോർപ്പറേഷൻ വാർഡിൽ ഹരികുമാർ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വൻ നേതാക്കളെ എത്തിച്ച് താരപ്രചരണം നടത്തിയിട്ടും കോൺ​ഗ്രസിനെയും ബിജെപിയേയും ജനങ്ങൾ കൈവിട്ടു എന്ന് വേണം പറയാൻ . 2020ലെ തെരഞ്ഞെടുപ്പിൽ 1459 വോട്ട് നേടിയായിരുന്നു വിജയകുമാർ ജയിച്ചത്. ബിജെപിക്ക്‌ 1257 വോട്ടും യുഡിഎഫിന് 408 വോട്ടുമായിരുന്നു അന്ന് നേടാനായത്. കോൺ​ഗ്രസിന്റെ വോട്ടിൽ കുത്തനെയുള്ള ഇടിവാണ് ഇത്തവണയുണ്ടായത്. കോർപറേഷനിൽ നിലവിൽ എൽഡിഎഫ്‌ -51, യുഡിഎഫ് 10, ബിജെപി-34, സ്വതന്ത്രർ-5 എന്നിങ്ങനെയാണ്‌ കക്ഷിനില. സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് ആണ് മുൻപിൽ എത്തിയത് ബിജെപി യേയും കോൺഗ്രസിനെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.
വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് വാർഡുകളിൽ എൽ.ഡി.എഫ് നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. 28 വാർഡുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.
രണ്ട് ഇടത് സ്വതന്ത്രർ അടക്കം 17 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടങ്ങളിൽ യുഡിഎഫും ജയിച്ചു. ഒരു സീറ്റിൽ എസ്ഡിപിഐ വിജയിച്ചപ്പോൾ ബിജെപിക്ക് ഒരിടത്ത്‌പോലും ജയിക്കാനായില്ല.
എത്രയൊക്കെ കുത്തിപറഞാലും സത്യം എന്നും ഉദിച്ചു നിൽക്കുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ എലെക്ഷൻ. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പ്രതിപക്ഷവും ബിജെപി യും നോക്കി. എന്നാൽ ഇതൊന്നും ആളുകൾ മുഖവിലയ്‌ക്കെടുത്തില്ല എന്ന് വേണം പറയാൻ. ആളുകൾക്കു കൃത്യമായ ബോധ്യമുണ്ട്. ആർക്കൊക്കെ എന്തൊക്കെ സാധിക്കുമെന്ന് അവര്ക് കൃത്യമായി അറിയാം. അതിൽ കയറി ആര് അങ്കലാപ്പ് ഉണ്ടാക്കിയിട്ടും കാര്യമില്ല.
കേരളത്തെ എങ്ങനെയെങ്കിലും തകർക്കണം എന്ന ഒരു ഉദ്ദേശം മാത്രമാണ് ബിജെപി യ്ക്ക് ഉള്ളത്. ഭരണത്തിൽ കയറി, കേരളത്തെ അടുത്ത യുപി ആക്കണം. അതിനു വേണ്ടത് യു ഡി എഫിനെ കൂട്ട് പിടിക്കലാണെങ്കിൽ അങ്ങനെ. ഇതൊക്കെ ജനത്തിന് നന്നായിട്ട് അറിയാം.
ഇനി എങ്ങനെയൊക്കെ തകർക്കാൻ നോക്കിയാലും ഒരു ഫീനിക്സ് പക്ഷിയെ പോലെ കേരളം ഉയിർത്തെഴുനേൽക്കുമെന്നത് വേറെ കാര്യം . കാരണം കേരളത്തിന്റെ അടിത്തറ ഇ.എം.എസ് ഇട്ടതാണ്. അത് തുടർന്ന് കൊണ്ട് പോവാൻ ഇവിടെ ശക്തമായ ഇടതു പക്ഷമുണ്ട്. ഒരു വർഗീയ വാദിയ്ക്കും തകർക്കാൻ വിട്ടുകൊടുക്കില്ല. കേരളത്തിലെ ആളുകളെ, കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കും ഈ സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *