Your Image Description Your Image Description

മലയാളികൾ മനസ്സ് കൊണ്ട് മസിലളിയനെ സ്വീകരിച്ചിട്ട് കാലം ഒരുപാടായി. പേര് പോലെ തന്നെ നല്ല നിഷ്കളങ്ക മുഖമുള്ള ഉണ്ണിമുകുന്ദൻ മല്ലുസിങ്ങിലൂടെ കയറിയത് ഒരു കൂട്ടം യുവാക്കളുടെ ഹൃദയത്തിലാണ്. എന്നാൽ കുറെ വര്ഷങ്ങളായി മലയാള സിനിമയിൽ ഉണ്ണി പിടിച്ചു നിൽക്കാൻ പെടാപാട് പെടുന്നത് നമ്മളെല്ലാം കണ്ടതാണ്. ഒടുക്കം അതിനൊരു തീരുമാനമായി മാർക്കോ പോലെയൊരു സിനിമ കിട്ടുകയും ചെയ്തു. അതോടെ ഉണ്ണി കയറിയങ്ങു കത്തിക്കയറി. യുവാക്കൾക്കിടയിൽ മാത്രമല്ല, സ്ത്രീകൾക്കിടയിലും അതോടു കൂടി ഉണ്ണിയ്ക് നല്ല fanbase തന്നെയാണ് ഉണ്ടായത്.
അങ്ങനെ മൊത്തം ആളുകളെയും കൈയിലെടുത്ത് അങ്ങനെ വിലസി നടക്കുമ്പോഴാണ് ഉണ്ണിയ്ക്കൊരു അബദ്ധം പറ്റിയത്. ഒരു നടൻ പബ്ലിക്കിനിടയിൽ പ്രതികരിക്കാൻ പാടില്ലാത്ത രീതിയിൽ പുള്ളിയൊന്നു പ്രതികരിച്ചു പോയി.

കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നടനെ പിന്തുടർന്ന് വീഡിയോ എടുത്ത യുവാവിനോട് ഉണ്ണി പ്രതികരിച്ച രീതിയാണ് ചർച്ചയായത്. യുവാവ് വീഡിയോ ആവർത്തിച്ച് പകർത്തുന്നതിനിടെ ദേഷ്യം വന്ന ഉണ്ണി ആ ഫോൺ തട്ടിപ്പറിച്ച് പോക്കറ്റിൽ ഇടുകയും പിന്നീട് തിരികെ നൽകുകയും ചെയ്തു. സംഭവത്തിൽ ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളാണ് വന്നത്. ഇപ്പോഴിതാ അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് നടൻ.
‘ തൻ ഫോൺ തട്ടിപ്പറിച്ചതല്ലെന്നും എനിക്കത് വല്ലാതെ ശല്യമായപ്പോ അങ്ങനെ പ്രതികരിച്ചതാണെന്നുമാണ് പുള്ളി പറഞ്ഞത്. നിങ്ങൾക്കാണ് അങ്ങനെ ഒരു അവസ്ഥയെങ്കിൽ നിങ്ങളും എങ്ങനെ പ്രതികരിക്കും, അതുപോലെയെ താനും പ്രതികരിച്ചിട്ടില്ല് എന്നും ഉണ്ണി പറയുന്നു. മാത്രമല്ല, തന്റെ സർക്കിളിൽ ഈ വിഷയം ചർച്ചയായിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ മാത്രമാണിത് വിഷയമായതെന്നും ഉണ്ണി പറയുന്നു.

താൻ എല്ലാവരുമായി വളരെ അധികം സഹകരിച്ച് ജീവിക്കുന്നയാളാനിന്നും നല്ലത് കൊടുത്താൽ മാത്രമേ നല്ലത് കിട്ടു എന്നും നല്ല ബോധമുള്ള ആളാണ് താനെന്നും ഉണ്ണി പറയുന്ന. പൊതുവെ താൻ ബോഡി ഗാഡിനെ വെച്ച് നടക്കുന്ന ആളൊന്നുമല്ലെന്നും എന്നാൽ കഴിഞ്ഞ ദിവസം ഒരു പരിപാടിക്ക് പോയപ്പോൾ ചുറ്റും ബോഡിഗാഡ്സ് ഉണ്ടായിരുന്നുവെന്നും പറയുന്ന ഉണ്ണി, ഒരുപക്ഷെ ഞാൻ അത്തരത്തിൽ പ്രതികരിച്ചത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നും പറയുന്നു.
സംഭവത്തെ കുറിച്ച് ഉണ്ണി പറയുന്നതിങ്ങനെയാണ്.
ഒരു ക്ലിക്ക് ബൈറ്റ് കൾച്ചറാണ് നടക്കുന്നത്. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട്, 200 തവണയെങ്കിലും നിങ്ങൾ വീഡിയോ എടുത്തില്ലേ, ആവശ്യത്തിനുള്ള ഫൂട്ടേജ് കിട്ടിയില്ലേ, ഇനിയെങ്കിലൂം നിർത്തൂവെന്ന് പറയുന്നുണ്ടായിരുന്നു . ചെറുപ്പക്കാരനാണ്, അയാൾക്ക് പറഞ്ഞത് മനസിലാകണം. ഇല്ലെങ്കിലും തനിക്കൊന്നും ചെയ്യാൻ പറ്റില്ല. ലൈഫിൽ ഇതിനേക്കാൾ മോശപ്പെട്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഇപ്പൊ നടന്നത് തന്നെ സംബന്ധിച്ച് വളരെ സിമ്പിളായ കാര്യമാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഉണ്ണിയ്ക്ക് ഒരു നല്ല സിനിമ ഇറങ്ങിയപ്പോഴേക്കും തലക്കനം കൂടിയെന്നാണ് ആളുകൾ പറയുന്നത്. ഇത് അഹങ്കാരമല്ലാതെ മറ്റെന്താണ്? ഇനി മാർക്കോയിൽ നിന്നും താഴെ ഇറങ്ങി സംസാരിക്കണം തുടങ്ങിനിരവധി കമെന്റുകളാണ് സോഷ്യൽ മീഡിയയിലെ വിഡിയോയ്ക് താഴെ വന്നിരിക്കുന്നത്.

സത്യം പറഞ്ഞാൽ, ആളുകളെ മുഴുവനായും കുറ്റം പറയാൻ പറ്റുമോ? അവർ ആരാധിച്ചിരുന്ന ഒരാളിനെ നേരിൽ കാണുമ്പോ ഇമോഷണൽ ആവുന്നത് സ്വാഭാവികമാണ്. ചെറിയ പ്രായമാവുമ്പോ അത് പറയുകയും വേണ്ട. ഇങ്ങനെയുള്ള situationil സ്വയം കണ്ട്രോൾ ചെയ്യേണ്ടത് പബ്ലിക് ഫിഗർ തന്നെയാണ്. അല്ലാതെ അതിനു നാട്ടുകാരുടെ തലയിൽ കയറിയിട്ട് കാര്യമില്ല. ഉണ്ണി ജിമ്മിൽ പോവുന്നതിനൊപ്പം മൈൻഡ് കണ്ട്രോൾ ചെയ്യാൻ യോഗയ്ക് കൂടി പോവണം എന്നാണെന്റെ അഭിപ്രായം. അല്ലാതെ ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ മുൻപൊരു സംവിധായകൻ ഒരു നടിയെ കുറിച്ച് പറഞ്ഞത് പോലെ, സ്വയം അസ്തമിച്ച പകൽ എന്ന് പറയേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *