Your Image Description Your Image Description

കോൺഗ്രസിനിപ്പോൾ ശനിദശയാണെന്നു പ്രത്യേകം പറയേണ്ടതില്ലലോ. കഴിഞ്ഞ ആഴ്ചയിലാണ് കേരളത്തെയും കേരളത്തിന്റെ ഭരണ രീതിയെയും പുകഴ്ത്തിക്കൊണ്ടു ശശി തരൂർ എംപി പുറത്തു വന്നത്. കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടായിരുന്നു ഈ സംഭവം നടന്നത്. അന്ന് തുടങ്ങിയ ഓട്ടമാണ് കോൺഗ്രസിനുള്ളിൽ. പരസ്പരം ഓടി തളർന്ന ഒടുക്കം ഹൈക്കമാൻഡിനെ കണ്ടൊരു തീരുമാനത്തിലെത്തിയപ്പോഴാണ് കുറച്ചൊന്നു ആശ്വാസമായത്. അപ്പൊഴേക്കിതാ അടുത്ത ശനി.
ശെടാ.. ഇതിനൊരു അവസാനമില്ല?

കഴിഞ്ഞ ദിവസമാണ് ശശി തരൂരിന്‌ പിന്നാലെ കേരളത്തെ പ്രകീർത്തിച്ച്‌ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ രംഗത്തെത്തിയത് . പഞ്ചായത്ത്‌രാജ്‌ നടപ്പാക്കിയതിൽ കേരളം ലോകത്തിന്‌ തന്നെ മാതൃകയാണെന്നാണ് അദ്ദേഹം പറഞ്ഞത് . കണ്ണൂരിൽ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്താണ്, രാജ്യത്തെ മികച്ച പഞ്ചായത്ത്‌രാജ്‌ മാതൃകകൾകൂടി ഉൾപ്പെടുത്തി ഇത്‌ കൂടുതൽ ശക്തമാക്കണമെന്നും അയ്യർ സാർ പറഞ്ഞത്. അല്ല സാർ, ഒന്ന് ചോദിച്ചോട്ടെ, സർ ഇതുവരെ ഉറങ്ങി കിടക്കുകയായിരുന്നോ?

കേരളം ഭരിക്കുന്ന സർക്കാരിന്റെ കഴിവ് അങ്ങിപ്പോഴാണോ അറിഞ്ഞത്? തുടർച്ചയായി രണ്ടാം വട്ടവും ഈ ഭരണം തന്നെ വരണമെങ്കിൽ അവരുടെ ഭരണനേട്ടം കൊണ്ട് തന്നെയാണെന്ന് ഇപ്പോഴാണോ മനസ്സിലായത്?

എന്തായാലും ഇല്ലോളം താമായ്ച്ചാലും അണ്ണന് ബുദ്ധി വന്നല്ലോ. അത് തന്നെ വലിയ കാര്യം. ഇപ്പോഴും തലയ്ക്കു വെളിവില്ലാതെ കുറെ എണ്ണം കോൺഗ്രെസ്സിലുണ്ട്. അവർക്കിടയിൽ സാർ ഒരു മാതൃകയാണ്.
കേന്ദ്രസർക്കാർ അധികാര വികേന്ദ്രീകരണത്തെ എതിർക്കുന്ന കാലത്ത്‌ ഇത്‌ വളരെ പ്രാധാനമാണ്‌.
രാജ്യത്ത്‌ ജാതിയുടെയും ലിംഗത്തിന്റെയും പേരിൽ വേർതിരിവ്‌ നിലനിൽക്കുന്നുണ്ടെങ്കിലും, തദ്ദേശഭരണത്തിൽ ഏറെ മാതൃക സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ഗ്രാമസഭകൾ ശക്തിപ്പെടുത്തി ജനങ്ങളുടെ ശബ്‌ദം പദ്ധതി രൂപീകരണത്തിൽ ഉപയോഗിക്കണം. ജില്ലയുടെ പദ്ധതിരൂപീകരണം ഉൾപ്പെടെ താഴേക്കിടയിൽനിന്ന്‌ ഉയർന്നു വരണം.
ഇങ്ങനെ രൂപീകരിക്കുന്ന പദ്ധതികൾ സാമ്പത്തിക, സാമൂഹിക വികാസത്തിന്‌ സഹായിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇന്നലെ ശശി തരൂർ വിഷയത്തിൽ, ശശി തരൂരിന്റെ നിലപാട് സമ്മർദ്ദ തന്ത്രമെന്ന് പ്രഖ്യാപിച്ച് ഹൈക്കമാൻഡ് നൈസ് ആയി അങ്ങ് കൈ കഴുകിയിരുന്നു. അതുകൊണ്ടു തന്നെ, തരൂരിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനവുമെടുത്തു . അതിന്റെ ഫസ്റ്റ് സ്റ്റെപ് ആയി പറഞ്ഞത്, തരൂരിനെ പരമാവധി അ​വ​ഗണിക്കുന്ന സമീപനം സ്വീകരിക്കുകയാണ് .

ഹൈക്കമാൻഡ് നോക്കിയപ്പോ തരൂർ ചില കുറ്റങ്ങൾ ചെയ്തിട്ടുണ്ട് . അതിൽ ഫസ്റ്റ് ഉള്ളതാണ്, എതിരാളികൾക്ക് രാഷ്ട്രീയ ആയുധം നൽകിയതെന്നത് . പേടിച്ചിട്ടാണോ എന്നറിയില്ല, തരൂരിന്റെ അഭിപ്രായങ്ങളിൽ ഹൈക്കമാൻഡ് പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്. തരൂരിന്റെ വിമർശനങ്ങളെ പൂർണ്ണമായും അവഗണിക്കാനും തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കോൺ​ഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം. കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും തരൂർ പാർട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ.

അതേസമയം, കോൺഗ്രസിലെ ഒരുവിഭാ​ഗം നേതാക്കൾ ശശി തരൂരിന്റെ പരസ്യ നിലപാടിൽ കടുത്ത അമർഷത്തിലാണ് ഇപ്പോഴുള്ളത്. തരൂർ പാർട്ടിയെ വെല്ലുവിളിക്കുന്നതായാണ് ഇവർ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത് പൊറുക്കാൻ ആകില്ലെന്നാണ് പല നേതാക്കളുടെയും നിലപാട്.

അതേസമയം അടങ്ങിയിരിക്കാനും വിട്ടുകൊടുക്കാനും ശശി തരൂരും ഒരുക്കമല്ലെന്നു തരൂർ പറഞ്ഞിരുന്നു . തന്റെ ഭാഗം വ്യക്തമാക്കിയും പാർയിൽ നേരിടുന്ന അവഗണന വിശദമാക്കിയും ഘടകകക്ഷി നേതാക്കളുമായി ഉൾപ്പെടെ തരൂർ ആശയവിനിമയം തുടങ്ങി. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കലാണ് തരൂരിന്റെ ലക്ഷ്യം. അതേസമയം, തനിക്കെതിരെ പരസ്യമായി വിമർശനം കടുപ്പിച്ച കെ.സി വേണുഗോപാലിൻറെ നടപടിയിൽ തരൂർ അതൃപ്തനുമാണ്.

മധ്യസ്ഥത വഹിക്കാൻ ആളില്ലാത്ത അവസ്ഥയാണ് പാർട്ടിയിലെന്നും മധ്യസ്ഥത വഹിക്കേണ്ടർ തന്നെ പക്ഷം പിടിക്കുകയാണെന്നുമാണ് തരൂരിൻറെ നിലപാട്. അല്ല, ഇതൊക്കെ ഞങ്ങളോടെന്തിനാടോ ഉവ്വേ പറയുന്നത്? നിങ്ങൾക് നിങ്ങളുടെ പാർട്ടിക് അകത്തു പറഞ്ഞാൽ പോരെ?
എന്തൊക്കെ പറഞ്ഞാലും ഇതുകൂടി ആയപ്പോ എല്ലാം തികഞ്ഞെന്ന മട്ടാണ് കോൺഗ്രസിന്. ഒരാൾ തന്ന പണി ഒന്ന് തീരുമ്പോ തന്നെ അടുത്ത പണിയും.
ഡേയ്, ഒന്ന് റസ്റ്റ് കൊടടെ.

Leave a Reply

Your email address will not be published. Required fields are marked *