Your Image Description Your Image Description

രണ്ടു ദിവസമായി വാർത്താ താരം പി സി ജോർജ്ജാണ് . ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന പിസി ജോർജ്ജിന് 73 വയസുണ്ട്…വാർദ്ധക്യത്തിലാണ് നടപ്പ് .
1980 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ഇടയ്ക്ക് പത്ത് വര്ഷം ഒഴുച്ചുള്ള നീണ്ട 30 വർഷം പൂഞ്ഞാർ എം ഏൽ എ ആയിരുന്നു ജോർജ്.

കനപ്പെട്ട ഒരു തുക ജോർജിന് പെൻഷനായി ലഭിക്കുന്നുണ്ട്. കൂടാതെ ഏക്കർ കണക്കിന് ഭൂമിയും കൃഷിയുമുണ്ട് . ജോർജും ജോർജിന്റെ കുടുംബവും പരമ്പരാഗതമായി സമ്പന്നരാണ്. സാമുദായിക പിൻബലമോ പാർട്ടികളുടെ പിൻബലമോ സഹായമോ കാര്യമായി ഇല്ലാതെ തന്നെ 1 തവണ വിജയിച്ചു. ബാക്കിയെല്ലാം ഒന്നുകിൽ യു ഡി എഫ് , അല്ലെങ്കിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി നിന്നാണ് പൂഞ്ഞാറിൽ നിന്നും തുടർച്ചയായി ജയിച്ചത് .

ഇങ്ങനെ തുടർച്ചയായി ഏതു മുന്നണിയിൽ നിന്നാലും സ്വതന്ത്രനായി നിന്നാലും ജയിച്ചുവെന്ന് പറഞ്ഞാൽ ആ നാട്ടുകാർക്ക് ജോർജിനോട് അത്ര കാര്യമായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത് . മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൂഞ്ഞാറിൽ അവിടുത്തെ ജനങ്ങൾക്ക് ജോർജിനെ അത്ര കാര്യമായിരുന്നു.

പഷേ നാവ് കൊണമല്ലാത്തതുകൊണ്ട് കാര്യങ്ങൾ കൈവിട്ടുപോയി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ എല്ലാവരെയും തെറിവിളിക്കുന്നത് പോലെ പൂഞ്ഞാറിലെ മുസ്ലിങ്ങളെയും ജോർജ് തെറിവിളിച്ചു.
എന്നിട്ട് ബിജെപിയിലേക്കൊരു ചാട്ടവും ചാടി .

ജോർജ് തെറി വിളിക്കാത്തവരായി കേരളത്തിൽ ആരുമില്ല…ഉമ്മൻ‌ചാണ്ടി ഒരു വിവാദ സ്ത്രീയുടെ കൂടെ കിടക്കുന്നത് ഞാൻ എന്റെ കണ്ണാലെ കണ്ടുവെന്ന് പച്ചക്കള്ളം സർവ്വ ചാനലിലും കയറിയിരുന്നു പറഞ്ഞയാളാണ് ഈ ജോർജ്…

അത്രക്കും കെട്ടതും ദുഷിച്ചതുമായ ഒരു നാവുള്ള മനുഷ്യനാണ് ജോർജ്. ഒരു പാർട്ടിക്കാരും അടുപ്പിക്കാത്തിരുന്നതും അതുകൊണ്ടാണ്…വയസ് 73 ആയെങ്കിലും നാവിന് അത്രയും വയസ്സായില്ല.
ഇപ്പോൾ ” മോളിലേക്ക് പോകാനുള്ള സമയവും അടുത്തുവരുന്നു…

ഇനിയെങ്കിലും അടങ്ങിയൊതുങ്ങി വീട്ടിലിരുന്ന് കൊച്ചുമക്കൾ കളിപ്പിച്ചോണ്ടിരുന്നെങ്കിൽ അവരെങ്കിലും അപ്പൂപ്പൻ നല്ലതാണെന്ന് പറഞ്ഞേനെ , നാല് തലമുറക്ക് തിന്നാനുള്ള സ്വത്തുമുണ്ട്. ഒരു കാർന്നോരുടെ സ്ഥാനത്ത് ഇരുന്നുകൊണ്ട് ലോകത്തിനും നാടിനും നല്ലത് വരണമേ എന്ന് ആഗ്രഹിച്ചുകൊണ്ട് , നാടിനും മനുഷ്യർക്കും ഗുണമുള്ള കാര്യങ്ങൾ ഉപദേശിച്ചുകൊണ്ട് ,വിശ്രമ ജീവിതം നയിക്കേണ്ട കാലത്താണ് വർഗീയ മലം ചീറ്റികൊണ്ട് എന്തോ ഉണ്ടാക്കാൻ നടക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *