Your Image Description Your Image Description

രാജ്യത്ത് ഫാസിസം വന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞതാണ് ഇപ്പോൾ കൺഗ്രെസ്സിനു സഹിക്കാൻ പറ്റാത്തത് .ഇടതുപക്ഷം സത്യവിരുദ്ധമായി സംസാരിക്കാനോ പ്രവർത്തിക്കാനോ ലാഭം കൊയ്യാനോ ഇറങ്ങി പുറപ്പെട്ടവരല്ല.വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു മേനി കാണിക്കേണ്ട കാര്യം പിണറായി സർക്കാരിനുമില്ല.എന്തെങ്കിലുംപിഴവു വന്നുപോയാൽ അത് തിരുത്തുന്നതിന് പകരം ഉരുണ്ടു കളിക്കേണ്ട യാതൊരു കാര്യവും ഇടതുപക്ഷ സർക്കാരിനില്ല .ഫാസിസം എന്നത് ഒരു തരം സമഗ്രാധിപത്യരാഷ്ട്രീയനേതൃത്വമാണ്,ഭരണകൂടങ്ങളുടെ അടിസ്ഥാനം യുദ്ധകേന്ദ്രീകൃത സമീപനം, വീരാരാധന, ഒരു പൊതു ശത്രുവിനെതിരെ ഒരു ജനതയെയോ രാഷ്ട്രത്തെയോ ഏകീകരിക്കൽ തുടങ്ങിയ ആശയങ്ങളിൽ ഊന്നിയുറച്ച കൊണ്ടുള്ളതാണ്. ഇത് പ്രാമാണിത്ത ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണ്‌.ഫാസിസ്റ്റ് സര്‍ക്കാരെന്ന് മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്. പിണറായി സര്‍ക്കാരിനെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയാറുണ്ട്. അതുകൊണ്ട് ഫാസിസ്റ്റാകില്ലെന്നാണ് മന്ത്രി ബാലന്‍ പറഞ്ഞത് . മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് ഭരണകൂടം എന്നു വിളിക്കാനാകില്ലെന്ന സിപിഎം രേഖ പുറത്തായതിനു പിന്നാലെയാണ് എ.കെ. ബാലന്റെ പ്രതികരണം.മോദി സര്‍ക്കാരിനെ ഫാസിസ്റ്റല്ലെന്ന് പറയാന്‍ സിപിഐ തയാറല്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോട് സിപിഎമ്മും സിപിഐയും അടിസ്ഥാനപരമായി വ്യത്യാസമുള്ളതു കൊണ്ടാണല്ലോ രണ്ടു പാര്‍ട്ടികളായി നില്‍ക്കുന്നത് എന്നായിരുന്നു ബാലന്റെ പ്രതികരണം. ഫാസിസം വന്നിട്ടുണ്ടെന്ന് തെളിയിക്കട്ടെ എന്നും അതിനു രേഖകളുണ്ടെങ്കില്‍ വയ്ക്കട്ടെ എന്നും ആണ് ബാലൻ പ്രതികരിച്ചത്.ഇനി അതല്ല ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണ് ഉള്ളതെന്ന പാര്‍ട്ടിയുടെ അഭിപ്രായത്തിനൊപ്പമാണോ ജനങ്ങള്‍ നില്‍ക്കുന്നതെന്ന് വിലയിരുത്തലുണ്ടാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇതില്‍ പുതുതായി ഒന്നുമില്ല. നയരേഖയില്‍ ആര്‍ക്കും ഭേദഗതി നിര്‍ദേശിക്കാമെന്നും ബാലൻ പറഞ്ഞു.‘മോദി സര്‍ക്കാരിനെ കുറിച്ച് ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണെന്നാണ് ഞങ്ങള്‍ ആദ്യമേ പറയാറുള്ളത്. പ്രസംഗിക്കുമ്പോള്‍ എല്ലാവരും ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയും. പിണറായി വിജയനെ സംബന്ധിച്ചും പ്രതിപക്ഷ നേതാവ് പറയാറുണ്ട്. അതൊരു പ്രയോഗംകൊണ്ട് പറയുന്നതാണ്. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലേ ഫാസിസ്റ്റ് സ്വഭാവം എന്നാണ് പറയുന്നത്. ഫാസിസം വന്നിട്ടില്ല. വസ്തുത വസ്തുയായിരിക്കണം. മോദി സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഫാസിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറുമത്. ഫാസിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണ്. അതു വരാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലെന്ന നിലയിലാണ് രാഷ്ട്രീയ പ്രമേയത്തില്‍ ഈയൊരു ഭാഗം വന്നത്.’’ എന്നാണ് എ.കെ. ബാലൻ പറഞ്ഞു.നവഫാസിസത്തില്‍ ഒരു വ്യക്തത വരുത്തണമെന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിന്റെ ഭാഗമായി വന്നതാണ് ഈ ആശയം അല്ലാതെ ഇതൊരു സ്വകാര്യരേഖയല്ല. ഫെബ്രുവരിയില്‍ പൊളിറ്റ് ബ്യൂറോ തയാറാക്കി ചിന്ത പ്രസിദ്ധീകരിച്ച കാര്യമാണത്. പാര്‍ട്ടിയെ സംബന്ധിച്ച് ഇത് ചര്‍ച്ചയാകണമെന്ന് തന്നെയാണ് നിലപാടെന്നും ബാലൻ പറഞ്ഞു.മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ലെന്ന സിപിഎം രേഖ ഞെട്ടൽ ഉണ്ടാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.പാർട്ടിക്കുള്ളിൽ തന്നെ ഏറുന്ന ഓരോന്ന് കണ്ടുംകേട്ടും ഞെട്ടി ഞെട്ടി സതീശന് ഞെട്ടാനും അറിയാതെ ആയി . എത്രയോ കാലങ്ങളായുള്ള രഹസ്യം പുറത്തുവന്നന്നേയുള്ളൂ എന്നും സിപിഐയും ഇന്ത്യ മുന്നണിയും പറയുന്നു മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന്. അതിൽനിന്നു വിപരീതമായാണ് സിപിഎമ്മിന്റെ രേഖ പറയുന്നതെന്നും സതീശൻ പറഞ്ഞു. രഹസ്യം പുറത്തു വന്നത് സുധാകരന്റെ അനുയായിഒകളുടെ ബി.ജെ.പി ബന്ധം പൊതുജനം അറിഞ്ഞപ്പോഴാണ് കോൺഗ്രസിനോട് ഒന്നേ പായാൻ ഉള്ളൂ സുന്ദരൻ എന്ന പേരുള്ളവരെല്ലാം സുന്ദരന്മാരല്ല മീനാക്ഷിമാരുടെയെല്ലാം കണ്ണ് മീൻ പോലെയുമല്ല .പക്ഷെ ചില വാക്കുകൾ പേരുകൾ ചൊല്ലുകൾ ഒക്കെ ചില അർത്ഥങ്ങൾ ചെറിയ വാക്കുകളിൽ ഊന്നി പറയാൻ വേണ്ടി ഉപയോഗിക്കുമെന്ന് കരുതി അതിനെ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചിന്തിച്ച് ഊട്ടി ഉറപ്പിച്ചു വക്കുന്നത് നിങ്ങളുടെ മാത്രം തെറ്റാണ്

Leave a Reply

Your email address will not be published. Required fields are marked *