Your Image Description Your Image Description

വേസ്റ്റ് മാനേജ്മെന്റിന് കേരളത്തിലും ഇന്ത്യയിലും നിലവിലുള്ള നടപടികൾ എന്താണ് ?കേരളത്തിന്റെ ഉത്തരം ഹരിതകർമ്മസേന വഴി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയാതെ സംഭരിക്കുന്നുണ്ട് എന്നാണ് .ഉത്തരം അവിടെ അവസാനിക്കുന്നു .പക്ഷെ അതിന്റെ ബാക്കിയാണ് നടപ്പിലാക്കേണ്ടതും പൊതുജനത്തിന് അറിയേണ്ടതും.അതിന്റെ ബാക്കി നടപ്പിലാവുന്നില്ല എന്നതാണ് വാസ്തവം. പലപ്പോഴും ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വഴിയോരങ്ങളിൽ കെട്ടിക്കിടന്ന് ദുർഗന്ധം വമിപ്പിക്കുന്ന അവസ്ഥയാണ്. ഇതൊക്കെ സൂക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കോഴിക്കൂടുകൾ പോലെയുള്ള സംവിധാനങ്ങൾ പലപ്പോഴും പൊതു ഇടങ്ങളിലും പല വീടുകളുടെയും മുന്നിലാണ്. ഇത് സാധാരണക്കാരനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.ഗ്രീൻ കേരള ശുചിത്വ കേരളം എന്നൊക്കെ എന്നൊക്കെ പറഞ്ഞിട്ട് ചെയ്തുകൂട്ടുന്ന പല ശുചീകരണ പ്രവർത്തനങ്ങളും പതിയെ ചെന്നെത്തുന്നത് വലിയ ബുദ്ധിമുട്ടുകളിലേക്കാണ്.ശരിയായ സംസ്കരണ മാർഗങ്ങൾ കണ്ടെത്താതെ മാലിന്യങ്ങൾ സംഭരിച്ചു വയ്ക്കുന്നതിൽ എന്ത് കാര്യമാണ് ഉള്ളത്?ആദ്യം ഉണ്ടാകേണ്ടത് ശരിയാം വിധം മാലിന്യങ്ങൾ സംസ്കരിക്കുകയോ അല്ലെങ്കിൽ പുനരുപയോഗം ചെയ്യാനോ ഉള്ള മാർഗ്ഗങ്ങൾ കണ്ടെത്തുൿ എന്നുളളതാണ്.പത്തനം തിട്ട കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ മൂലം ഇപ്പോൾ നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത് . കോയിപ്രം പഞ്ചായത്തിൽ മുട്ടമം ഐക്കര റോഡിൽ രണ്ടാം വാർഡിൽ മാത്യു ഫിലിപ്പ് എന്ന വ്യക്തിയുടെ വീടിനു മുന്നിൽ ആണ് പഞ്ചായത്തിൽ നിന്ന് ശേഖരിക്കുന്ന മുഴുവൻ മാലിന്യങ്ങളും പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരിക്കുന്നത്. കോഴികൂടു പോലെയുള്ള സംഭരണ സ്ഥലങ്ങളിൽ ഈ മാലിന്യങ്ങൾ മുഴുവനും ശേഖരിച്ചുവയ്ക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെ റോഡിൽ മുഴുവൻ മാലിന്യങ്ങൾ കുന്നു കൂട്ടി ഇട്ടിരിക്കുകയാണ്. ദുർഗന്ധം നിമിത്തം വീട്ടിലുള്ളവർക്കും പൊതുവഴിയിൽ കൂടി നടക്കുന്നവർക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. ഇതിനുപുറമേ ആണ് ഈച്ച, കൊതുക് മുതലായ ജീവികളുടെ ആധിക്യം. പലതവണ പരാതി പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അധികൃതർക്കും സമർപ്പിച്ചുവെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. വീടുകൾക്ക് പുറമെ പള്ളികളും ഈ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നു. പള്ളിയിലെ അച്ചന്മാർ ഉൾപ്പെടെ പരാതി സമർപ്പിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാത്തത് തീർത്തും നിരുത്തരവാദിത്വമായ പെരുമാറ്റമാണ്.ഈ വഴിയിൽ രണ്ട് mcf സ്ഥാപിച്ചിട്ടുണ്ട് അതിനോട് ചേർന്ന് ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറം സ്ഥിതി ചെയ്യുന്നുണ്ട്.അവിടെ കഴിഞ്ഞ ദിവസം മതിലിനോട് ചേർന്ന് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുകയുമുണ്ടായി .ഇതേതുടർന്ന് മതിലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ശുദ്ധ അനാസ്ഥ പലതരത്തിലും പരാതി നീക്കാൻ ശ്രമിച്ചിട്ടും അധികൃതരെല്ലാം കണ്ണടച്ചിരുട്ടാക്കുകയാണ്.മാലിന്യം ശരിയായ വിധം സംസ്കരിക്കാൻ മാർഗ്ഗങ്ങൾ ഇല്ലെങ്കിൽ പിന്നെ ഒരു പ്രഹസനത്തിന് അത് സംഭരിക്കേണ്ട കാര്യമില്ല ആരെ ബോധിപ്പിക്കാൻ ആണ് അധികൃതരെ ഇത്തരം ഹീനമായ നടപടികൾ ചെയ്യുന്നത്. ഓരോ വീട്ടിലെയും മാലിന്യങ്ങൾ അതത് വീടുകളിൽ അവർ സംഭരിക്കുകയോ കത്തിക്കുകയോ ചെയ്താൽ ഉണ്ടാവുന്നതിനേക്കാൾ എത്രയോ ഭീകരമാണ് ഒരു പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളുടെയും ദുരിതം ചില വ്യക്തികൾ മാത്രം അനുഭവിക്കുന്നത്. സൂക്ഷിക്കുന്നത് റോഡ് വക്കിലാണെങ്കിലും ഈറോഡ് വക്കിനോട് ചേർന്ന് താമസിക്കുന്ന ജനങ്ങൾക്ക് നീതി വേണ്ടേ? ഇതിനൊരു പരിഹാരത്തിനായി ഇനി ആരുടെ വാതിലാണ് ഇവർ മുട്ടേണ്ടത്? മാലിന്യ കൂമ്പാരത്തിൽ താമസിക്കുന്നത് മൂലം ഉണ്ടാകുന്ന ദുരിതത്തിനും പിന്നീട് സംഭവിച്ചേക്കാവുന്ന രോഗങ്ങൾക്കും ആര് സമാധാനം പറയും? ഇനി ഇതൊരു വലിയ പ്രശ്നമല്ല എന്നാണ് അധികൃതരുടെ മൗനത്തിന്റെ അർത്ഥമെങ്കിൽ അവരവരുടെ വീടിലോ പറമ്പിലോ ഇത്തരം മാലിന്യങ്ങൾ കൊണ്ടുപോയി സൂക്ഷിക്കാനുള്ള സംഭരണശാലകൾ നിർമ്മിക്കണം. മാലിന്യം കേരളം മുഴുവൻ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് എങ്കിലും മിക്ക പഞ്ചായത്തുകളിലും അതിനു വേണ്ട സംവരണ സംസ്കരണം മാർഗങ്ങൾ കൃത്യമായി നടക്കുമ്പോൾ കോയിപ്രം ഗ്രാമപഞ്ചായത്തിൽ മാത്രം എന്തുകൊണ്ടാണ് അതിനു വേണ്ട നടപടികൾ കൈക്കൊള്ളാൻ കഴിയാത്തത്?ജനങ്ങളുടെ ക്ഷേമമുറപ്പാക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ആ അധികാര കസേരകളിൽ ഇരിക്കുന്നത്?സ്വസ്ഥതയും സമാധാനവുമായി ശുദ്ധവായു ശ്വസിച്ചു ജീവിക്കുക എന്നുള്ളത് ഏതൊരു മനുഷ്യന്റെയും അവകാശമാണ്. അതിന് വലിപ്പച്ചെറുപ്പം ഇല്ലഅത് മറക്കരുത്

Leave a Reply

Your email address will not be published. Required fields are marked *