Your Image Description Your Image Description

പലരും കേസുകളുമായി മുന്നോട്ടു പോകാതിരിക്കുന്നതിന്റെ പ്രധാന കാരണം കേസിന്റെ നൂലാമാലകളും അതിന്റെ പിന്നാലെ കയറിയിറങ്ങേണ്ടി വരുന്ന കാലവും ഓർത്തിട്ടാണ്. ഓരോ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകൾ ചില്ലറ ഒന്നുമല്ല. എന്തിന്റെയെങ്കിലും പേരിൽ ഒരു കേസ് ഫയൽ ചെയ്താൽ അതൊന്ന് തീർപ്പായി കിട്ടണമെങ്കിൽ കാലം കഴിയണം. ഇതിനിടയിൽ ഒരുപക്ഷേ പ്രതിയോ പരാതി കാരണവും ജീവനോടെ ഉണ്ടായില്ല എന്നും വരാം . അതുകൊണ്ടുതന്നെയാണ് പലപ്പോഴും കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കേണ്ടി വരുന്നത്. അങ്ങനെ ഒത്തുതീർപ്പാക്കുമ്പോൾ സംഭവിക്കുന്ന പ്രധാന പ്രശ്നം അത് നീതിപരമായിരിക്കില്ല എന്നുള്ളതാണ്. പലപ്പോഴും കൈയൂക്ക് ഉള്ളവൻ കാര്യം നേടും. എന്നാൽ പിണറായി സർക്കാർ കേസിന്റെ നൂലാമാലകൾക്കും പരിഹാരമുണ്ടാക്കിയിരിക്കുകയാണ്.കോടതികളിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിക്കണമെന്ന്‌ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് . ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ശരാശരി അഞ്ച് ലക്ഷം കേസ്‌ കെട്ടിക്കിടക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇത്‌ സാധാരണക്കാർക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും.കേസുകൾ തീർന്നു കിട്ടാനുള്ള കാലതാമസവും കുറഞ്ഞ ശിക്ഷകളും ശിക്ഷയിലാവും ഒക്കെ കൂടിയാകുമ്പോൾ പൊതുജനം തന്നെ നിയമം ആകുന്ന കാലം ഉണ്ടാകും .അതിനെ തടയാൻ ചിലപ്പോൾ നീതിപീഠത്തിന് പോലും കഴിയാതെ വരും .കാലാനുസൃതമായി കേസുകൾ തീർപ്പാക്കേണ്ടത് അതുകൊണ്ട് തന്നെ വളരെ അനിവാര്യമാണ് . ജനാധിപത്യത്തിന്റെ നിലനിൽപ്പിനും മതനിരപേക്ഷതയിലൂന്നിയുള്ള നീതിനിർവഹണത്തിനും ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതവുമാണ് . ഇത് മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ പുതുതായി 105 കോടതി സ്ഥാപിച്ചു.കൂടാതെ സുപ്രീംകോടതിയുടെ ഇ–- കോർട്ട് നയത്തിന്റെ ഭാഗമായി, രാജ്യത്ത്‌ ആദ്യമായി കൊല്ലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർലെസ്‌ ഡിജിറ്റൽ കോടതി സ്ഥാപിച്ചു. പുതിയ കോടതികൾ മാത്രമല്ല, അതിനനുസൃതമായി തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്‌.ഹൈക്കോടതിയിൽ 577 തസ്തികകളും സബോഡിനേറ്റ് കോടതികളിൽ 2,334 തസ്‌തികകളും അനുവദിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനും സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കെട്ടിക്കിടക്കുന്ന കേസുകൾ നിരപരാധികളെ ആയ പ്രതിചേർക്കപ്പെടുന്ന ആൾക്കാരെയും ഒരുപാട് വലച്ചിട്ടുണ്ട്. അവർക്ക് പലപ്പോഴും ഇത്തരം കേസുകളിൽ നിന്ന് നീതി ലഭിക്കാതെ വരുകയും അതിന്റെ ഫലമായി അർഹിച്ച ജോലിയോ കുടുംബമോ ജീവിതമോ പോലും വഴിമുട്ടി പോകുന്ന അവസ്ഥകളും ഉണ്ടായിട്ടുണ്ട്. ആയിരം കുറ്റവാളി രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നിഷ്കർഷിച്ചിട്ടുള്ള നിയമ ശൃംഖലയിലാണ് ഇത് കാലതാമസം കൊണ്ട് വന്നുപെടുന്നത്. നിയമപരമായി ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ഇതും ഒരുതരം ക്രൂരമായ ശിക്ഷ തന്നെയാണ് പലപ്പോഴും. ഇതിനൊക്കെ പിണറായി വിജയന്റെ പുതിയ ഭരണപരിഷ്കാരം കൊണ്ട് പരിഹാരമുണ്ടാവുകയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് കെട്ടിക്കിടക്കുന്ന കേസുകളുടെ തീർപ്പ് എത്രയും വേഗം ഉണ്ടാകേണ്ടത് ഒരു മുതൽക്കൂട്ടുമാണ്. കെട്ടിക്കിടക്കുന്നത് സാധാരണക്കാരന്റെ കേസുകൾ മാത്രമല്ല അതിൽ പല രാഷ്ട്രീയക്കാരും സർക്കാരും ഉൾപ്പെട്ട കേസുകൾ പോലും ഉണ്ട്. കാലതാമസം പലപ്പോഴും തെളിവുകൾ നശിപ്പിക്കുന്നതിലേക്കും കേസുകൾ ഇല്ലാതായി പോകുന്നതിലേക്കും വഴിതെളിക്കും കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിനി എത്ര വലിയ കൊമ്പൻ ആയാലും. പിണറായിയുടെ ഈ തീരുമാനത്തോടുകൂടി അതിന് പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *