Your Image Description Your Image Description

തിരുവനന്തപുരം: ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടർ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാറശ്ശാല സ്വദേശി ശ്രീറാം (26) ആണ് മരിച്ചത്. ശ്രീറാമിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷാനുവിനെ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമിത വേ​ഗതയിലെത്തിയ ജീപ്പ് ശ്രീറാമിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. മരിച്ച ശ്രീറാം ഓൺലൈൻ ഭക്ഷണ വിതരണക്കാരനാണ്. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *