Your Image Description Your Image Description

സംസ്ഥാനസർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘കമനീയം കഞ്ഞിക്കുഴി’ പദ്ധതിയിൽ ഉൾപ്പെടുത്തി ഏർപ്പെടുത്തിയ ‘പ്രഥമ ജോയി സ്മാരക അവാർഡ്’ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു സമ്മാനിച്ചു. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പത്തൊമ്പതാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയിലാണ് പ്രഥമ അവാർഡ് ജേതാവ് ഒന്നാം വാർഡ് നിവാസി സുജാത ആനക്കുഴിക്കലിന്റെ മകൻ സുരേഷ് ബാബുവിന് മന്ത്രി അവാര്‍ഡ് സമ്മാനിച്ചത്. പഞ്ചായത്തില്‍ ഏറ്റവും ശുചിത്വമുള്ളതും മികച്ച മാലിന്യ നിർമ്മാർജ്ജന സംവിധാനവുമുള്ളതുമായ ഹരിത ഭവനത്തെയാണ് അവാർഡിന് തെരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടയിൽ മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ പേരിലാണ് അവാർഡ് ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *