Your Image Description Your Image Description

കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ കർണാടകയിൽ നിന്നുള്ള ആറ് പേർ മരിച്ചു.

ജബൽപൂർ ജില്ലയിലെ ഖിതൗള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഹ്രേവ ഗ്രാമത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബാലചന്ദ്ര ഗൗഡർ, സുനിൽ ഷെഡഷാലെ, ബസവരാജ് കുർണി, ബസവരാജ് ദൊഡ്ഡമണി, ഈരണ്ണ ഷെബിനക്കട്ടി, വിരുപാക്ഷി ഗുമാട്ടി എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മുസ്താഖും സദാശിവയും സിഹോറ ടൗണിലെ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക്‌ ശേഷം ജബൽപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഗോകക്ക് സ്വദേശികളായ ഇവർ മഹാ കുംഭമേളയിൽ സ്നാനം നടത്താൻ പ്രയാഗ്‌രാജിലേക്ക് പോയിരുന്നു. കാറിൽ മടങ്ങിയ എട്ട് പേരിൽ ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമിത വേഗത്തിൽ സഞ്ചരിച്ച കാർ റോഡ് ഡിവൈഡറിലും ഒരു മരത്തിലും ഇടിച്ച് എതിർദിശയിൽ വരുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിമുട്ടുകയായിരുന്നുവെന്ന് ജബൽപൂർ ജില്ല കലക്ടർ ദീപക് സക്‌സേന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *