Your Image Description Your Image Description

തിരുവനന്തപുരം: രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് മിനിറ്റോളം ഗവർണറുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ചർച്ചയിൽ ബില്ലുകളിൽ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചതായി സൂചനയുണ്ട്.

സ്വകാര്യ സർവ്വകലാശാല ബിൽ നിയമസഭ പരിഗണിക്കുന്നുണ്ട്. യുജിസി കരട് ഭേദഗതിക്കെതിരെ കേരളം ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചതിൽ ഗവ‍ർണർ നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുജിസി കരടിനെതിരെയെന്ന പ്രയോഗം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *