Your Image Description Your Image Description

തൃശൂർ : തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, കരുണം ഫൗണ്ടേഷൻ്റെയും സഹകരണത്തോടെ ലോക മാതൃഭാഷ ദിന ആഘോഷം ശതാബ്ദിയുടെ നിറവിലെത്തിയ മുക്കാട്ടുകര ഗവണ്മെന്റ് എൽ.പി.എസിൽ വെച്ച് സംഘടിപ്പിച്ചു.

മലായാള ഭാഷയിലെ അക്ഷരങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ച കുട്ടികളുടെ മനോഹരമായ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു.

കരുണം ഫൗണ്ടേഷൻ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരനും, റിട്ടയേർഡ് എ.ഇ.ഒ യുമായ ബാലകൃഷ്ണൻ അഞ്ചത്ത്, കാർഷിക സർവ്വകലാശാല മുൻ ജീവനക്കാരനും, മുൻ ആകാശവാണി അനൗൺസറുമായ സതീഷ് നായർ, ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി, പി.എം.സതീഷ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.വി.വനജ, ഒ.ബി.രതീപ്, ശശി നെട്ടിശ്ശേരി, ടി.ശ്രീധരൻ, സിൻ്റോമോൾ സോജൻ, ജോർജ്ജ് മഞ്ഞിയിൽ, ടി.കൃഷ്ണകുമാർ, ടി.എസ്.ബാലൻ, ജെയിംസ് ചിറ്റിലപ്പിള്ളി, ടി.രഘു, നാരായണൻകുട്ടി, അലൻ സോജൻ തുടങ്ങിയവർ പ്രസംഗിച്ചു. അറിവ്, ആരോഗ്യം, ഇച്ചാശക്തി എന്നിവ ഉണ്ടായാൽ ആനന്ദമുണ്ടാകുമെന്നും, നല്ല പൗരൻമാരാകുമെന്നും അമ്മ മലയാളം ഉദ്ബോദിപ്പിച്ചു.

നൂറാം വാർഷികത്തിലെത്തിയ മുക്കാട്ടുകര ഗവൺമെൻ്റ് എൽ.പി. സ്കൂളിന് എല്ലാവിധ പിന്തുണയും, ആശംസകളും, പ്രാർത്ഥനകളും നേർന്നുകൊണ്ട് മാതൃഭാഷ ആഘോഷത്തിൻ്റെ മധുരം നുകർന്നും, പുസ്തകൾ കൈമാറിയും ചടങ്ങിന് പരിസമാപ്തി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *