Your Image Description Your Image Description
Your Image Alt Text

കോയമ്ബത്തൂര്‍:  മോഷണത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. ചെട്ടിപാളയം പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവത്തിൽ വാല്‍പ്പാറ ഷോളയാര്‍ നഗറില്‍ ചന്ദ്രജ്യോതി (41), പെരമ്ബല്ലൂര്‍ അയക്കൂടി സൗത്ത് സ്ട്രീറ്റില്‍ സുരേഷ് (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 30-നായിരുന്നു സംഭവം.  ഫിസിയോതെറാപ്പിസ്റ്റായ, മലുമിച്ചാംപട്ടി അംബേദ്കര്‍ നഗറില്‍ ധനലക്ഷ്മിയെ (37) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

സംഭവസമയത്ത് ധനലക്ഷ്മി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍ കടന്ന ഇരുവരും ധനലക്ഷ്മിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും എട്ടുപവൻ ആഭരണവുമായി രക്ഷപ്പെടുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസിന്റെ അഞ്ച് ടീമുകള്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയുംകോടതിയില്‍ ഹാജരാക്കി റിമാൻഡുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *