Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട മാത്യു കുഴല്‍നാടനെതിരെ കേന്ദ്ര കമ്മിറ്റി അംഗവും സിപിഎം കണ്‍വീനറുമായ ഇപി ജയരാജന്‍. കുഴല്‍നാടന്‍ വിവരമുളള വക്കീലാണ് എന്നായിരുന്നു തന്റെ ധാരണയെന്നും, ഇതൊന്നും ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും വെറും വാര്‍ത്ത സൃഷ്ടിക്കല്‍ മാത്രമാണ് ലക്ഷ്യമെന്നും ഇപി ജയരാജന്‍ പറഞ്ഞു. മാസപ്പടി എന്ന പേരും ഇട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് സംഘടിതമായ നീക്കമാണ് കുറച്ച് കാലം മുന്‍പ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ മുന്നണിയെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ പ്രധാനമായും ലക്ഷ്യമിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വേട്ട തുടങ്ങിയിട്ട് കാലം കുറച്ചായി. ലാവ്‌ലിന്‍ കേസും വേട്ടയാടലുകളും ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കാലഹരണപ്പെട്ടുപോയി. കൊണ്ടുവന്ന എല്ലാം പരാജയപ്പെട്ടപ്പോഴാണ് അവസാനമായി മാസപ്പടി ഉയര്‍ത്തി കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ മകളായി പോയി എന്നതുകൊണ്ട്, ഒരു പെണ്‍കുട്ടിയെ എത്ര ക്രൂരമായിട്ടാണ് മാധ്യമങ്ങള്‍ വേട്ടയാടിയത്. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ മത്സരം നടത്താം. രാഷ്ട്രീയ നയങ്ങളോടുള്ള വിമര്‍ശനം നടത്താം, പക്ഷേ മുഖ്യമന്ത്രിയെ തകര്‍ക്കാനാവുന്നില്ല, അപ്പോള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ തകര്‍ക്കാം എന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് പറഞ്ഞ ഇപി ജയരാജന്‍, ഇത്തരത്തിലാണോ നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന ചോദ്യവും ഉയര്‍ത്തി.

കേസില്‍ ഒരു തുമ്പും കിട്ടാതെ വന്നപ്പോഴാണ് നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ ഇതിനെല്ലാം മാന്യമായി വസ്തുതാപരമായി മുഖ്യമന്ത്രി മറുപടിയും നല്‍കിയിരുന്നു. അതിനു ശേഷവും നിര്‍ത്തിയില്ല. പരാതി കൊടുക്കുക, മാധ്യമങ്ങള്‍ക്ക് കൊടുക്കുക, പരാതി കൊടുക്കുക-മാധ്യമങ്ങള്‍ക്ക് കൊടുക്കുക, ശേഷം മാധ്യമങ്ങള്‍ ആ വിഷയത്തിന് പ്രചാരം കൊടുക്കുക. ഇതല്ലേ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോ വിജിലന്‍സ് കോടതിയില്‍ കൊടുത്തിട്ട് എന്തായി..? ഒരു തെളിവും ഇല്ലാത്ത കേസ് എന്നു പറഞ്ഞ് കോടതി തള്ളി കളഞ്ഞു. വസ്തുതയില്ലാതെ വേട്ടയാടുന്ന ഈ രീതിയാണോ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്ന് ഇപി ജയരാജന്‍ ചോദിക്കുന്നു.

ഇപി ജയരാജന്റെ വാക്കുകള്‍;
കടപ്പാട്; റിപ്പോര്‍ട്ടര്‍

Leave a Reply

Your email address will not be published. Required fields are marked *