Your Image Description Your Image Description

ലഖ്നൗ: മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോകള്‍ ചിത്രീകരിച്ച് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. ഇതുവരെ 103 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകള്‍ ചില പ്ലാറ്റ്ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നതായി യുപി സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സംഘം കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള ദശലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികളെ പ്രയാഗ്രാജ് നഗരത്തിലേക്ക് എത്തുന്നത്. ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന കുംഭമേള ഹിന്ദു മതത്തിലെ ഏറ്റവും വലിയ ഒത്തുകൂടലാണ്. ഏകദേശം 500 ദശലക്ഷം ഭക്തര്‍ ഇതിനകം പ്രയാഗ്‌രാജ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ഗ്രൂപ്പുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് വ്യക്തമായി. അവര്‍ക്കെതിരെ ഞങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *