Your Image Description Your Image Description

പൂനെയിലും പരിസരപ്രദേശങ്ങളിലും മൂന്ന് വര്‍ഷമായി നടക്കുന്ന എടിഎം തട്ടിപ്പുകളുടെ പിന്നിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 21 പേരില്‍ നിന്നായി 17.9 ലക്ഷത്തോളം രൂപയാണ് തട്ടിയതെന്ന് പോലീസ് പറഞ്ഞു. രാജീവ് പ്രഹ്ലാദ് കുൽക്കർണി (52) മുതിർന്ന പൗരന്മാരെയാണ് തന്‍റെ തട്ടിപ്പിന് ഇരയാക്കിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. അവരുടെ എടിഎം കാർഡുകൾ മാറ്റി നൽകുകയും അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യുകയാണ് ഇയാളുടെ രീതി.

അതേസമയം കർണാടകയിലെ മൈസൂരിലെ നേതാജി നഗർ സ്വദേശിയാണ് പൂനയെില്‍ നിന്നും അറസ്റ്റ് ചെയ്ത കുൽക്കർണി. ഇയാൾ ഇത്തരത്തില്‍ പണം തട്ടിയത് കാമുകിക്ക് കാറും സ്കൂട്ടറും വാങ്ങാനായിരുന്നു. ഒപ്പം കാമുകിയുടെ ഭര്‍ത്താവിന്‍റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനും ഇയാൾ തന്‍റെ തട്ടിപ്പ് ഉപയോഗിച്ചെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി 2 ന് നവി പേത്തിലെ ഗഞ്ചാവേ ചൗക്കിലുള്ള ഒരു എടിഎമ്മിൽ നിന്നും പണം എടുക്കാന്‍ ശ്രമിച്ച ഒരു മുതിർന്ന പൗരനിൽ നിന്ന് ഇയാൾ 22,000 രൂപ മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന് പിന്നലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടിൽ നിന്ന് 166 എടിഎം കാർഡുകളാണ് പോലീസ് കണ്ടെടുത്തത്. ഒപ്പം ഈ പണം ഉപയോഗിച്ച് ഇയാൾ കാമുകിയ്ക്ക് സമ്മാനമായി നൽകിയ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വിശ്രാംബോഗ്, സിംഹഗഡ് റോഡ്, വിശ്രാന്ത്വാഡി, അലണ്ടി, ഭോസാരി, സഹകർനഗർ, ബിബ്‌വേവാദി, ലക്ഷർ, ഭാരതി വിദ്യാപീഠ്, ശിവാജിനഗർ പോലീസ് സ്റ്റേഷനുകളിലായി 16 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *