Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ജ​ഡ്ജ് ഷി​ബു തോ​മ​സാണ് ശിക്ഷ വിധിച്ചത്. ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റിന് ക​ച്ച​വ​ട ലൈ​സ​ൻ​സ് ന​ൽ​കാ​നാ​യി 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട് അ​ഭ്യ​ർ​ഥ​ന​യ​നു​സ​രി​ച്ച് 5,000 രൂ​പ​യാ​ക്കി ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. കു​റ്റ്യാ​ടി വ​ട്ടോ​ളി സൗ​പ​ർ​ണി​ക​യി​ൽ പി.​ടി. പ​ത്മ​രാ​ജ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിയിലാകുന്നത്. ക​ച്ച​വ​ട ലൈ​സ​ൻ​സ് നൽകണേൽ കൈക്കൂലിയുമായി 2014 ആ​ഗ​സ്റ്റ് 27ന് ​രാ​വി​ലെ വരാനാണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ നിർദേശിച്ചത്. അതേസമയം വി​ജി​ല​ൻ​സ് പ​ത്മ​രാ​ജ​നുള്ള കെണി ഒരുക്കിയിരുന്നു.

കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ജ​ഡ്ജ് ഷി​ബു തോമസാണ് ശിക്ഷ വിധിച്ചത്. നാ​ല് വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴയുമാണ് ചുമത്തിയത്ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വി​വി​ധ വ​കു​പ്പു​ക​ളി​ൽ മൊ​ത്തം ഏ​ഴ് വ​ർ​ഷം ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും ഒ​ന്നി​ച്ച് നാ​ല് വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​ൻ. ലി​ജീ​ഷ് ഹാ​ജ​രാ​യി. മു​ൻ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി കെ. ​അ​ഷ്റ​ഫാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *